Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഷോപ്പിങ്​...

സൗദിയിൽ ഷോപ്പിങ്​ മാളുകളിലെ സ്വദേശിവത്​കരണം; പരിശോധന ആരംഭിച്ചു

text_fields
bookmark_border
സൗദിയിൽ ഷോപ്പിങ്​ മാളുകളിലെ സ്വദേശിവത്​കരണം; പരിശോധന ആരംഭിച്ചു
cancel

ജിദ്ദ: സൗദിയിൽ ഷോപ്പിങ്​ മാളുകളിലെ ജോലികൾ സ്വദേശികൾക്ക്​ മാത്രമാക്കി കൊണ്ടുള്ള തീരുമാനം നടപ്പിലായതോടെ രാജ്യത്തെ വിവിധ മേഖലകളിലെ മാളുകളിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഫീൽഡ്​ സംഘം പരിശോധന ആരംഭിച്ചു. ഷോപ്പിങ്​ മാളുകളിലെ സ്വദേശിവത്​കരണത്തിനു അനുവദിച്ച കാലയളവ്​ അവസാനിച്ചതിനാൽ ആഗസ്​റ്റ്​ നാല്​ ബുധനാഴ്​ച മുതലാണ്​ പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികൾക്ക്​ മാത്രമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത്.

തീരുമാനം നടപ്പിലാക്കുന്നതി​െൻറ പ്രാധാന്യത്തെക്കുറിച്ച്​ അവബോധമുണ്ടാക്കുകയും അതോടൊപ്പം തീരുമാനം എത്രതോളം നടപ്പിലാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുകയും നിയമലംഘനങ്ങൾ പിടികൂടുകയുമാണ്​ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്​. തീരുമാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

സ്വദേശികൾക്ക്​ മാത്രമായ ​ജോലികളിൽ വിദേശികളെ​ ജോലിക്ക്​ നിയമിക്കുക, സ്വദേശിവത്​കരണ അനുപാതം പാലിക്കാതിരിക്കുക എന്നീ രണ്ട്​ തരത്തിലുള്ള പിഴകളാണുണ്ടായിരിക്കുക. രാജ്യത്തെ എല്ലാ മാൾ അധികൃതരോടും തീരുമാനം അനുസരിക്കാൻ മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. മുഴുവൻ മേഖലകളിലെയും മാളുകളിൽ മിന്നൽ പരിശോധനകൾ ഉണ്ടാകുമെന്ന്​ ഉണർത്തിയിട്ടുണ്ട്​. സ്വദേശിവത്​കരണവുമായി ബന്ധ​​​​പ്പെട്ട്​ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടൽ 'മആൻ റിൽറസ്​ദ്​' എന്ന സ്​മാർട്ട്​ ഫോൺ ആപ്ലിക്കേഷനിലൂടെയോ 19911 എന്ന ഏകീകൃത നമ്പറിലൂടെയോ വിവരമറിയിക്കണമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.

ഷോപ്പിങ്​ മാളുകളിൽ സ്വദേശികളായ പുരുഷന്മാർക്കും സ്​ത്രീകൾക്കും​ 15,000 തൊഴിലവസരങ്ങൾ നൽകാനാണ്​ ലക്ഷ്യമിടുന്നതെന്ന്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ സ്വദേശിവത്​കരണ അണ്ടർ സെക്രട്ടറി മാജിദ്​ ദഹ്​വി പറഞ്ഞു. സ്വ​കാര്യ മേഖലയിൽ ഇതുവരെ 4000 ത്തിലധികം തൊഴിലവസരങ്ങൾ നിർണയിച്ചിട്ടുണ്ട്​. ചില ജോലികളെ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ക്ലിനിങ്​, ലോഡിങ്​, അൺലോഡിങ്​, ബാർബർ, ​കളിക്കോപ്പ്​ ഉപകരണങ്ങളുടെ റിപ്പയറിങ്ങ്​ പോലുള്ള ചില ജോലികൾ ഇതിലുൾപ്പെടുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndigenizationSaudi Arabia
News Summary - indigenization of shopping malls in Saudi Testing started
Next Story