Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹെ​വി ഡ്രൈ​വ​ർ...

ഹെ​വി ഡ്രൈ​വ​ർ ജോ​ലിയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
ഹെ​വി ഡ്രൈ​വ​ർ ജോ​ലിയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ തു​ട​ക്കം
cancel

ജി​ദ്ദ: ഹെ​വി വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ ​ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തി​നു​ള്ള സം​രം​ഭ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ക​രാ​റി​ൽ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യും അ​ൽ​മ​ജ്​​ദൂ​ഇ ക​മ്പ​നി​യും ഒ​പ്പു​വെ​ച്ചു. റി​യാ​ദി​ലെ ഗ​താ​ഗ​ത അ​തോ​റി​റ്റി ഓ​ഫി​സി​ലാ​ണ്​ ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള സ്വ​ദേ​ശി​വ​ത്​​ക​ര​ണ ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ സൗ​ദി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം. സൗ​ദി പൗ​ര​ന്മാ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം ഒ​രു​ക്കാ​ൻ അ​ൽ​മ​ജ്​​ദൂ​ഇ ക​മ്പ​നി ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കും. ഡ്രൈ​വി​ങ്​ പ​ഠി​പ്പി​ക്കാ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും ലൈ​സ​ൻ​സ്​ എ​ടു​ക്കാ​നും ക​മ്പ​നി സൗ​ക​ര്യ​മൊ​രു​ക്കും. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ അ​തോ​റി​റ്റി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ ധാ​ര​ണ. സ്വ​കാ​ര്യ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ക, സ്വ​ദേ​ശി​ക​ളു​ടെ ക​ഴി​വു​ക​ൾ ശാ​ക്തീ​ക​രി​ക്കു​ക, ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​ത്തി​​ന്റെ​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യു​ടെ​യും ചെ​ല​വു​ക​ൾ​ക്ക്​ വേ​ണ്ട സ​ഹാ​യം, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തി​നു​ള്ള സ​ഹാ​യം, മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ വേ​ത​നം ന​ൽ​കു​ക തു​ട​ങ്ങി​യ​വ ക​രാ​റി​ലു​ൾ​പ്പെ​ടും. ക​രാ​ര്‍പ്ര​കാ​രം ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ സൗ​ദി​പൗ​ര​ന്മാ​ര്‍ ഡ്രൈ​വ​ർ​മാ​രാ​യി എ​ത്തു​മെ​ന്നും സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobIndigenizationheavy driver
News Summary - Indigenization of heavy driver job begins
Next Story