വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് ഇന്ത്യയുടെ ശക്തി -ഐ.സി.എഫ്
text_fieldsഐ.സി.എഫ് പൗരസഭ ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഏകത്വത്തിലല്ല, വൈവിധ്യങ്ങളിലാണ് ഇന്ത്യയുടെ ശക്തി കുടികൊള്ളുന്നതെന്നും വ്യത്യസ്ത മതങ്ങളും ഭാഷകളും വേഷങ്ങളും സംസ്കാരങ്ങളുമാണ് ഇന്ത്യയെ വേറിട്ടുനിർത്തുന്നതെന്നും ഐ.സി.എഫ് റിയാദ് സെൻട്രൽ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ പറഞ്ഞു. ‘ബഹുസ്വരതയാണ് ഉറപ്പ്’ പ്രമേയത്തിൽ ഐ.സി.എഫ് ബത്ഹ, ഗുറാബി സെക്ടറുകൾ സംഘടിപ്പിച്ച ‘പൗരസഭ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൊളത്തൂർ അബ്ദുൽ ഖാദർ ഫൈസി പ്രാർഥന നടത്തി. മുനീർ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. അബൂ ഹനീഫ വിഷയം അവതരിപ്പിച്ചു. ജയൻ കൊടുങ്ങല്ലൂർ, ശിഹാബ് കൊട്ടുകാട്, അബ്ദുൽ മജീദ് താനാളൂർ, സലീം പട്ടുവം, അബ്ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, ശാഹിദ് അഹ്സനി എന്നിവർ സംസാരിച്ചു. അമീൻ അബ്ദുൽ സത്താർ ദേശീയഗാനം ആലപിച്ചു. നിസാർ അഞ്ചൽ സ്വാഗതവും ശമീം പാലത്തുംകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

