Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​യു​ടെ...

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് തി​രി​ച്ചു​പി​ടി​ക്കും -സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ

text_fields
bookmark_border
C.R. Mahesh M.L.A
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​തി​നാ​യി കോ​ൺ​ഗ്ര​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോ​രാ​ട്ടം തു​ട​രു​മെ​ന്നും സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ. ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 100 ദി​വ​സം പി​ന്നി​ട്ട ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ വേ​ണ്ടി സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ൾ അ​ധി​കാ​ര​ത്തി​​ന്റെ വ​ഴി​ക​ളി​ലൂ​ടെ പ​ണ​മൊ​ഴു​ക്കി വി​ദ്വേ​ഷ​വും മ​ത​ഭ്രാ​ന്തും പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ മ​ന​സ്സു​ക​ളി​ലേ​ക്ക് കു​ത്തി​നി​റ​ക്കു​ക​യാ​ണ്. അ​തി​നും ബി.​ജെ.​പി​യു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രെ മ​നു​ഷ്യ മ​ഹാ​സാ​ഗ​രം തീ​ർ​ത്ത് പോ​രാ​ടാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നും മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ്​ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ മു​ന്നേ​റ്റ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സി​ദ്ദീ​ഖ്​ ക​ല്ലു​പ​റ​മ്പ​ൻ, സ​ജീ​ർ പൂ​ന്തു​റ, ബാ​ലു​ക്കു​ട്ട​ൻ, സു​രേ​ഷ് ശ​ങ്ക​ർ, സ​ലീം അ​ർ​ത്തി​യി​ൽ, നാ​സ​ർ ലേ​യ്സ്, ഷ​ഫീ​ഖ് പു​ര​കു​ന്നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ്‌ പ​റ​ശ്ശ​നി​ക്ക​ട​വ് സ്വാ​ഗ​ത​വും യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsCR Mahesh MLA
News Summary - India's soul will be reclaimed - C.R. Mahesh M.L.A
Next Story