Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓപറേഷൻ സിന്ദൂർ:...

ഓപറേഷൻ സിന്ദൂർ: സൗദിയിലേക്ക് അസദുദ്ദീൻ ഉവൈസി അടക്കം എട്ടുപേർ, ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡ നയിക്കും; 27ന് സൗദിയിൽ എത്തും​

text_fields
bookmark_border
ഓപറേഷൻ സിന്ദൂർ: സൗദിയിലേക്ക് അസദുദ്ദീൻ ഉവൈസി അടക്കം എട്ടുപേർ, ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡ നയിക്കും; 27ന് സൗദിയിൽ എത്തും​
cancel

റിയാദ്​: പഹൽഗാം ഭീകരാക്രമണത്തിന്​ മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറി​െൻറ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ഈ മാസം 27-ന്​ സൗദി അറേബ്യയിലെത്തും. അടുത്ത ചൊവ്വാഴ്ച രാത്രി എ​ട്ടോടെയാണ് ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടുപേരടങ്ങുന്ന സംഘം റിയാദിലെത്തുന്നത്.

നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ്​ സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ്​ നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്​ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.

നാല്​ രാജ്യങ്ങളിലേക്ക്​ നിയോഗിക്കപ്പെട്ട സംഘമാണിത്​. ഈ മാസം 23-ന്​ ബഹ്‌റൈനിലാണ്​ സംഘം ആദ്യ​െമത്തുന്നത്​. 25-ന്​ കുവൈത്തിലേക്ക്​ പോകും. അവിടെനിന്നാണ്​ 27-ന്​ രാത്രി സൗദിയിലെത്തുന്നത്​. 30-ന്​ സംഘം അൾജീരിയയിലേക്ക്​ പോകും. ഓരോ രാജ്യത്തും രണ്ട്​ ദിവസം വീതമാണ്​ സന്ദർശന പരിപാടി. അതത്​ രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട്​ ഇന്ത്യൻ നിലപാട്​ വിശദീകരിക്കലാണ്​ ദൗത്യം.

റിയാദിൽ 28, 29 തീയതികളിൽ സൗദിയിലെ രാഷ്​ട്രീയ, ഉദ്യോഗസ്​ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്​ചകൾ നടത്തും. ഇത്​ പൂർത്തീകരിച്ച്​ പിറ്റേന്ന്​ അൽജീരിയയിലേക്ക്​ പുറപ്പെടും.

മറ്റുപ്രതിനിധി സംഘങ്ങളും സന്ദർശിക്കുന്ന രാജ്യങ്ങള​ും:

രാജ്യങ്ങൾ: യു.കെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂനിയൻ, ഇറ്റലി, ഡെന്മാർക്.

ഗ്രൂപ്പ് 2

ലീഡർ: രവിശങ്കർ പ്രസാദ്‌ (ബി.ജെ.പി)

അംഗങ്ങൾ: ദഗ്ഗുബട്ടി പുരന്ദേശ്വരി (ടി.ഡി.പി), പ്രിയങ്ക ചതുർവേദി (ശിവസേന യു.ബി.ടി), ഗുലാം അലി (നോമിനേറ്റഡ്‌), അമർ സിങ്‌ (കോൺഗ്രസ്‌), സമിക്‌ ഭട്ടാചാര്യ (ബി.ജെ.പി), എം.ജെ. അക്‌ബർ, പങ്കജ്‌ ശരൺ.

ഗ്രൂപ്പ് 3

രാജ്യങ്ങൾ: ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ.

ലീഡർ: സഞ്ജയ്‌ കുമാർ ഝാ (ജെ.ഡി.യു).

അംഗങ്ങൾ: അപരാജിത സാരംഗി ബ്രിജ്‌ ലാൽ, പ്രദാൻ ബറുവ, ഹേമാങ്‌ ജോഷി (ബി.ജെ.പി), യൂസുഫ്‌ പഠാൻ (തൃണമൂൽ കോൺഗ്രസ്), ജോൺ ബ്രിട്ടാസ്‌ (സി.പി.എം), സൽമാൻ ഖുർഷിദ്‌ (കോൺഗ്രസ്‌), മോഹൻ കുമാർ.

ഗ്രൂപ്പ് 4

രാജ്യങ്ങൾ: യു.എ.ഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ.

ലീഡർ: ശ്രീകാന്ത്‌ ഏക്‌നാഥ്‌ ഷിൻഡെ (ശിവസേന)

അംഗങ്ങൾ: ബൻസുരി സ്വരാജ്‌, അതുൽ ഗാർഗ്‌, മനൻ കുമാർ മിശ്ര (ബി.ജെ.പി), ഇ.ടി. മുഹമ്മദ്‌ ബഷീർ (ഐ.യു.എം.എൽ), സസ്മിത്‌ പത്ര (ബി.ജെ.ഡി), എസ്‌.എസ്‌. അലുവാലിയ, സുജൻ ചിനോയ്‌.

ഗ്രൂപ്പ് 5

രാജ്യങ്ങൾ: യു.എസ്.എ, പാനമ, ഗിനി, ബ്രസീൽ, കൊളംബിയ.

ലീഡർ: ശശി തരൂർ (കോൺഗ്രസ്).

അംഗങ്ങൾ: ഷംഭവി (എൽ.ജെ.പി രാം വിലാസ്‌), സർഫ്രാസ് അഹ്മദ് (ജെ.എം.എം), ജി.എം. ഹരീഷ്‌ ബാലയോഗി (ടി.ഡി.പി), ശശാങ്ക്‌ മണി ത്രിപാഠി, ബുവനേശ്വർ കലിത (ബി.ജെ.പി), മിലിന്ദ്‌ മുർളി (ശിവസേന), തരൺജിത്‌ സിങ്‌, തേജസ്വി സൂര്യ.

ഗ്രൂപ്പ് 6

രാജ്യങ്ങൾ: സ്പെയിൻ, ഗ്രീസ്‌, സ്ലോവേനിയ, ലാത്‌വിയ, റഷ്യ.

ലീഡർ: കനിമൊഴി (ഡി.എം.കെ).

അംഗങ്ങൾ: രാജീവ്‌ റായ്‌ (എസ്‌.പി), അൽതാഫ് അഹ്‌മദ്‌ (എൻ.സി), ബ്രിജേഷ്‌ ചൗധ (ബി.ജെ.പി), പ്രേംചന്ദ്‌ ഗുപ്ത (ആർ.ജെ.ഡി), അശോക്‌ കുമാർ മിത്തൽ (എ.എ.പി), മഞ്ജീവ് എസ്‌. പുരി, ജാവേദ്‌ അഷ്‌റഫ്‌.

ഗ്രൂപ്പ് 7

രാജ്യങ്ങൾ: ഈജിപ്ത്‌, ഖത്തർ, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക.

ലീഡർ: സുപ്രിയ സുലെ (എൻ.സി.പി എസ്‌.സി.പി)

അംഗങ്ങൾ: രാജീവ്‌ പ്രതാപ്‌ റൂഡി (ബി.ജെ.പി), വിക്രം ജിത്‌ സിങ്‌(എ.എ.പി), മനീഷ്‌ തിവാരി (കോൺഗ്രസ്‌), അനുരാഗ്‌ സിങ്‌ ഠാകുർ (ബി.ജെ.പി), ലവു ശ്രീ കൃഷ്ണ ദേവരായലു (ടി.ഡി.പി), ആനന്ദ്‌ ശർമ, വി. മുരളീധരൻ, സയ്യിദ്‌ അക്ബറുദ്ദീൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiBaijayant PandaSaudi ArabiaOperation Sindoor
News Summary - India's Operation Sindoor: Baijayant Panda Leads India's Anti-Terror Mission to Saudi
Next Story