ഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സോൺ രക്തദാന ക്യാമ്പ്
text_fieldsഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സോൺ ശുമൈസി കിങ് സഊദ് ആശുപത്രി ബ്ലഡ്
ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സംഘാടകരും പങ്കെടുത്തവരും
റിയാദ്: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) റിയാദ് സെൻട്രൽ സോൺ മെഡിക്കൽ സർവിസ് ടീമും ശുമൈസി കിങ് സഊദ് ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെൽഫെയർ ഫോറം സംഘടിപ്പിച്ച 22ാമത് ഗ്രാൻഡ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ ശുമൈസി ബ്ലഡ് ബാങ്കിൽ നടന്നു.
നിരവധി പേർ രക്തം ദാനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും പ്രശംസപത്രവും പഴങ്ങൾ അടങ്ങിയ ഗിഫ്റ്റ് ബാഗും നൽകി. വിദൂരമേഖലയിലെ കൃഷിത്തോട്ടങ്ങളിൽനിന്നുപോലും വന്ന സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പെടെ ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

