ഇന്ത്യൻ യുവത ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ: ഐ.സി.എഫ്
text_fieldsഐ.സി.എഫ് ഹാഇൽ റീജ്യൻ സംഘടിപ്പിച്ച ജനസഭ
ഹാഇൽ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി ഐ.സി.എഫ് ഹാഇൽ റീജ്യൻ സംഘടിപ്പിച്ച ജനസഭയിൽ ‘യങ് ഇന്ത്യ, സ്ട്രോങ്ങ് ഡെമോക്രസി’ എന്ന വിഷയത്തിൽ വിപുലമായ ചർച്ച നടന്നു. യുവത്വമാണ് ശക്തമായ ജനാധിപത്യത്തിെൻറ അടിത്തറയെന്നും, ഇന്നത്തെ യുവത്വത്തെ മൂല്യബോധത്തോടെ വാർത്തെടുക്കുന്നതിലൂടെയാണ് നാളത്തെ ഇന്ത്യയെ കൂടുതൽ ശക്തവും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചതുമാക്കാൻ കഴിയുകയെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഐ.സി.എഫ് നോർത്ത് ചാപ്റ്റർ മീഡിയ സെക്രട്ടറി അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ജനസഭയുടെ ഉദ്ഘാടനം നിർവഹിച്ചു. മുനീർ സഖാഫി വെണ്ണക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം സഅദി പാവുക്കോണം മുഖ്യ പ്രമേയ പ്രഭാഷണം നടത്തി.ബഷീർ മാള (കെ.എം.സി.സി), ജസിൽ കുന്നക്കാവ് (നവോദയ), അബ്ദുൽ നാസർ ദാരിമി (എസ്.ഐ.സി), മുഈൻ വല്ലപ്പുഴ (അബീർ), അഫ്സൽ കായംകുളം (മാധ്യമ പ്രവർത്തകൻ), റഷീഖ് വിളയൂർ (ആർ.എസ്.സി), ഹർഷദ് കോഴിക്കോട്, ബാപ്പു എസ്റ്റേറ്റുമുക്ക് തുടങ്ങിയവർ സംസാരിച്ചു. റീജ്യൻ പി.ആർ. സെക്രട്ടറി അബ്ദുൽ സമദ് തച്ചണ്ണ സ്വാഗതവും നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

