ഇന്ത്യൻ വെൽഫെയർ ഫോറം യാംബു സോൺ ഇഫ്താർ സംഗമം
text_fieldsഇന്ത്യൻ വെൽഫെയർ ഫോറം യാംബു സോൺ സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്യു.എഫ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ടൗണിലെ അൽ ഹിജ്ജി ഹോട്ടലിൽ നടന്ന പരിപാടിയിൽ യാംബുവിലെ ധാരാളം തമിഴ് പ്രവാസികൾ പങ്കെടുത്തു.
യാംബു സോണൽ പ്രസിഡന്റ് ഷാജഹാൻ ബന്തനല്ലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റിയാസുദ്ദീൻ അസീസി റമദാൻ സന്ദേശം നൽകി. മൗലവി ഹാദിൽ ഹഖിനെ പരിപാടിയിൽ ആദരിച്ചു. ഇഫ്താർ പരിപാടിയിൽ പങ്കെടുത്ത ജിദ്ദ, മദീന മേഖലാ സാരഥികൾക്കും മുഖ്യപ്രഭാഷണം നടത്തിയ മൗലവിമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ഐ.ഡബ്ല്യു.എഫ് മേഖല ട്രഷറർ പാലായി അനീസ് സ്വാഗതവും റോയൽ കമീഷൻ ബ്രാഞ്ച് മേധാവി ശംസുദ്ദീൻ വാസുദേവ നല്ലൂർ നന്ദിയും പറഞ്ഞു സോണൽ സെക്രട്ടറി ഉക്കുദി വികാരി അബൂബക്കർ, മണ്ഡലം സെക്രട്ടറി അടിയറ കൈ, ടൊയോട്ട ബ്രാഞ്ച് മേധാവി കാത്തിമേട് അൻബുദ്ദീൻ, ഷാജഹാൻ, ഇമാം നിയാസ്, ഇല്യാസ്, സിയാവുൽ ഹഖ്, എൽ സുവാദി, വാജിദ്, റഫീഖ്, ജവഹർ അലി, ഇർഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

