ചെന്നൈയിൽനിന്നുള്ള ആദ്യ ഹജ്ജ് തീർഥാടകരെ സ്വീകരിച്ച് ഇന്ത്യൻസ് വെൽഫെയർ ഫോറം
text_fieldsചെന്നൈയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിൽ ഇന്ത്യൻസ് വെൽഫെയർ ഫോറം പ്രവർത്തകർ സ്വീകരിക്കുന്നു
ജിദ്ദ: ചെന്നൈയിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിലെത്തിയ തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ തമിഴ്നാട് മുസ്ലിം ലീഗിന്റെ (ടി.എം.എൽ) പോഷക സംഘടനയായ ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) ഹൃദ്യമായ സ്വീകരണം നൽകി.
പ്രായമായ തീർഥാടകരെ ഇലക്ട്രിക് ലിഫ്റ്റ് വഴി റെയിൽവേ സ്റ്റേഷനിലെത്തിക്കുക, ലഗേജ് തിരഞ്ഞു പിടിച്ച് തീർഥാടകരെ ഏൽപിക്കുക, ഹാജിമാർക്ക് ട്രെയിനിലേക്കും റൂം നമ്പറിലേക്കും വഴികാട്ടുക, മൊബൈൽ ഫോണുകൾ കാണാതായ തീർഥാടകർക്ക് അവ വീണ്ടെടുക്കാൻ സഹായിക്കുക തുടങ്ങിയ വിവിധ സഹായങ്ങൾ ഫോറം പ്രവർത്തകർ നൽകി.
ഐ.ഡബ്ല്യു.എഫ് ജിദ്ദ സോൺ പ്രസിഡന്റ് കാരയ്ക്കൽ അബ്ദുൾ മജീദ്, സെക്രട്ടറി എൻജിനീയർ കീസ ഇർഫാൻ, വൈസ് പ്രസിഡൻറ് മുക്കവായി അബ്ദുൾ സമദ്, ഡെപ്യൂട്ടി സെക്രട്ടറി എഞ്ചിനീയർ പനങ്ങാട്ടൂർ, അബ്ദുൽ ഹലീം ദമ്പതികൾ, സാമൂഹ്യക്ഷേമ സെക്രട്ടറി പരമക്കുടി സെൽവകി, പാലത്തിയ ബ്രാഞ്ച് ട്രഷറർ ചോലചക്രനല്ലൂർ ഫജ്റുല്ല, ബെർണപത് മുഹമ്മദ് ഷുഐബ്, പൊട്ടൽപുത്തൂർ സാദിഖ്, ലാൽഗുഡി മൻസൂർ, അക്തർ, കീഴ്കരൈ സീനി കാക്ക, മക്ക സിറ്റി ഐ.ഡബ്ല്യു.എഫ് എക്സിക്യൂട്ടീവുമാരായ കാരക്കൽ കബീർ, ചെന്നൈ മുഹമ്മദ് അസീസുള്ള, ഊട്ടി താരിഖ്, പേരാമ്പ്ര അഷ്റഫ്, അറുപ്പുകോട്ടൈ മുഹമ്മദ് നബി, കടയനല്ലൂർ ഷമീം, തെങ്കാശി ഹഖ്, യാസിൻ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ്നാട് ഹാജിമാരെ സഹായിക്കുന്നതിനായി ഇന്ത്യൻസ് വെൽഫെയർ ഫോറം മികച്ച സന്നദ്ധസേവനം നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

