Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്;​ പ്രതിരോധ...

കോവിഡ്;​ പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ യുദ്ധക്കപ്പൽ ദമ്മാം തീരത്ത്​

text_fields
bookmark_border
കോവിഡ്;​ പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ യുദ്ധക്കപ്പൽ ദമ്മാം തീരത്ത്​
cancel
camera_alt

സമുദ്ര സേതു 2 ന്റെ ഭാഗമായി സൗദി തീരത്തെത്തിയ ഇന്ത്യൻ നാവിക സേന യുദ്ധക്കപ്പൽ ഐ.എൻ തർക്കാഷ് സൗദി തുറമുഖ കസ്​റ്റംസ്​ അധികൃതരും, എംബസ്സി പ്രതിനിധികളും ചേർന്ന്​ സ്വീകരിച്ചപ്പോൾ.

ദമ്മാം: കോവിഡ്​ 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തയ്യറാക്കിയ ഓപ്പറേഷൻ സമുദ്ര സേതുവി​ന്റെ ഭാഗമായി ഇന്ത്യൻ നേവിയുടെ ഐ.എൻ തർക്കാഷ് യുദ്ധക്കപ്പൽ ബുധനാഴ്​ച സൗദിയുടെ ദമ്മാം തീരത്ത്​ എത്തി.

സൗദിയിൽ നിന്ന്​ ഓക്​സിജനും മറ്റ്​ മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിക്കുന്നതിനാണ്​ കപ്പലെത്തിയത്​. ദമ്മാം തുറമുഖ, കസ്​റ്റംസ്​ അധികൃതരും ഇന്ത്യൻ എംബസ്സി പ്രതിനിധികളും കപ്പലിനെ സ്വീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന്​ മെഡിക്കൽ ഓക്സിജൻ നിറച്ച ക്രയോജനിക് കണ്ടെയ്നറുകളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും രാജ്യത്ത്​ എത്തിക്കുന്നതിനായാണ്​ ഇന്ത്യൻ നേവി ഓപ്പറേഷൻ സമുദ്ര സേതു രണ്ട്​ (ഓഷ്യൻ ബ്രിഡ്​ജ്​) ആരംഭിച്ചത്​.

ഇന്ത്യയിലേക്ക് അയക്കാനുള്ള ഓക്സിജൻ സിലിണ്ടറുകൾ ദമ്മാം തുറമുഖത്ത്.

കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിന്​ പിന്തുണ നൽകി സൗദിയിൽ നിന്നുള്ള നിരവധി കമ്പനികൾ രംഗത്ത്​ വന്നിട്ടുണ്ട്​. ലുലു ഹൈപ്പർമാർക്കറ്റുകൾ നൽകുന്ന 100 ഓക്സിജൻ സിലണ്ടറുകൾ, എൽഫിറ്റ്​ അറേബ്യയുടെ 200 ഉം ഷാഒ പേർജി പല്ലോഞ്ചി ഗ്രൂപ്പ്​ നൽകുന്ന 50 ഓകസ്ജിൻ സിലണ്ടറുകൾക്കൊപ്പം നിരവധി മെഡിക്കൽ ഉപകരണങ്ങളും സമുദ്രസേതു വഴി ഇന്ത്യയിലെത്തും. ഇന്ത്യൻ എംബസിയുമായി സഹകരിച്ചുകൊണ്ട് ഇത്തരമൊരു സംരംഭത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
ദിവസങ്ങൾക്ക്​ മുമ്പ്​ സൗദി അരാംകോ നൽകിയ 60 മെഡ്രിക്​ ടൺ ലിക്വിഡ്​ മെഡിക്കൽ ഓക്​സിജനും മറ്റ്​ മെഡിക്കൽ ഉപകരണങ്ങൾക്കും ഇന്ത്യൻ എംബസ്സി നന്ദി അറിയിച്ചിരുന്നു. തുടർ മാസങ്ങളിലും ഈ സഹായം സൗദി അരാംകോ തുടരും. സൗദിയിൽ നിന്ന്​ ഇതുവരെ 300 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും 6,360 ഓക്സിജൻ സിലിണ്ടറുകളും 250 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ടെന്ന്​ എംബസ്സി വൃത്തങ്ങൾ പറഞ്ഞു. കോവിഡ്​ പകർച്ച വ്യാപനത്തെ തടയാൻ സൗദി അറേബ്യ ഇന്ത്യക്ക്​ നൽകിയ പിന്തുണ സൂചിപ്പിക്കുന്നത്​ ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ നിലവാരത്തെ മാത്രമല്ല മറിച്ച്​ ജനങ്ങൾ തമ്മിലുള്ള പരസ്​പര ബന്ധത്തിന്റെ ആഴം കൂടിയാണന്ന്​ എംബസ്സി പറഞ്ഞു. നിരവധി പ്രതിസന്ധികൾക്കിടയിലും സൗദിയിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകരെ തിരികെയെത്തിക്കൽ, സൗദിയിൽ ഇന്ത്യൻ പൗരന്മാർക്ക്​ നാട്ടിലേക്ക്​ പോകുന്നതിനുള്ള അനുമതി, മരുന്നുകളും വാക്​സിനുകളുടേയും തുല്ല്യതയോടെയുള്ള വിതരണം, വ്യാപാര വിതരണ ശൃംഖലകൾ പുനരാംരംഭിക്കൽ തുടങ്ങിയവ സാധ്യമാക്കാൻ ഇന്ത്യ സൗദി ഉഭയകക്ഷി ബന്ധങ്ങൾക്ക്​ സാധിച്ചതായും എംബസ്സി വാർത്താകുറിപ്പിൽ പറഞ്ഞു.

ഇന്ത്യൻ കപ്പലിലേക്ക്​ ഓകസിജൻ സിലണ്ടറുകളും മെഡിക്കൽ ഉപകരണങ്ങളും ലോഡ്​ ചെയ്യുന്നു

ഇന്ത്യയിൽ എത്തുന്ന ഓക്​സിജനും, മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യൻ റെഡ്​ക്രോസ് ​സൊസൈറ്റി വഴി വിവിധ സംസ്​ഥാനങ്ങളിലെ സർക്കാർ ഏജൻസികൾക്ക്​ വിതരണം ചെയ്യും.കോവിഡിന്റെ അതിവ്യാപനത്തെ തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ പങ്കാളിയാണ് സൗദി അറേബ്യ.

അടുത്ത ആറ് മാസത്തേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വഹിക്കുന്ന ഐ‌.എസ്.ഒ കണ്ടെയ്നറുകൾ സ്ഥിരമായി വിതരണം ചെയ്യുന്നതിന്​ സൗദി സന്നദ്ധമാണ്​. ഓക്‌സിജന്റെ ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സമുദ്ര സേതു 2 ഓപ്പറേഷനായി ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, ടാങ്കറുകൾ, ഉഭയകക്ഷി കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള മുൻ‌നിര യുദ്ധക്കപ്പലുകൾ ലോകത്ത് വിവിധ രാജ്യങ്ങളിലേക്ക്​ പോകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical equipment​Covid 19Saudi ArabiaIndian warship
News Summary - covid 19, Saudi Arabia, medical equipment, Indian warship
Next Story