Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം: സൗ​ദി ദേ​ശീ​യ ഘ​ട​ക​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം: സൗ​ദി ദേ​ശീ​യ ഘ​ട​ക​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ, അ​ഷ്‌​റ​ഫ് പു​ത്തൂ​ർ, ന​സ്റു​ൽ ഇ​സ്‌​ലാം ചൗ​ധ​രി, മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ൻ, അ​ബ്​​ദു​ൽ ഗ​നി, ഇ.​എം. അ​ബ്​​ദു​ല്ല, റം​ജു​ദ്ദീ​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്

റി​യാ​ദ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ൽ ചേ​ർ​ന്ന ദേ​ശീ​യ പ്ര​തി​നി​ധി സ​മ്മേ​ള​ന​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​െൻറ അ​ഖ​ണ്ഡ​ത​ക്കും ഐ​ക്യ​ത്തി​നും പ​രി​ക്കേ​ൽ​പി​ച്ച്​ ത​ങ്ങ​ളു​ടെ ഫാ​ഷി​സ്​​റ്റ്​ അ​ജ​ണ്ട പൂ​ർ​ത്തി​യാ​ക്കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന സം​ഘ്​​പ​രി​വാ​ര ശ​ക്തി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മേ​കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഭ​ര​ണ​കൂ​ട​ങ്ങ​ളി​ൽ​നി​ന്നും രാ​ജ്യ​ത്തെ ചി​ല നീ​തി​പീ​ഠ​ങ്ങ​ളി​ൽ​നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ സൗ​ഹൃ​ദ​ത്തോ​ടെ ജീ​വി​ക്കു​ന്ന​തി​നെ അ​സ​ഹി​ഷ്ണു​ത​യോ​ടെ കാ​ണു​ക​യും ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട പ്ര​കാ​രം ഇ​ത​ര​സ​മു​ദാ​യ​ങ്ങ​ളെ ശ​ത്രു​ക്ക​ളാ​ക്കി അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തും വി​ശ്വാ​സ സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന​തും തു​ട​രു​ക​യാ​ണ്. ബാ​ബ്‌​റി മ​സ്ജി​ദ് ത​ക​ർ​ത്ത് സ​ത്യ​ത്തി​നും നീ​തി​ക്കും വി​രു​ദ്ധ​മാ​യി ക്ഷേ​ത്രം പ​ണി​യാ​ൻ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​െൻറ തു​ട​ർ​ച്ച​യാ​ണ് മ​ഥു​ര​യി​ലെ ഷാ​ഹി മ​സ്ജി​ദി​െൻറ നേ​ർ​ക്കും ഹി​ന്ദു​ത്വ​ർ അ​ക്ര​മ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ബാ​ബ​രി മ​സ്ജി​ദി​ലോ ഷാ​ഹി മ​സ്ജി​ദി​ലോ അ​വ​സാ​നി​ക്കു​ന്ന​ത​ല്ല ഹി​ന്ദു​ത്വ ല​ക്ഷ്യം. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കി​യി​രു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ത്തു. ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ യ​ശ​സ്സോ​ടെ നി​ന്നി​രു​ന്ന രാ​ജ്യ​ത്തി​െൻറ പൊ​തു​സ്വ​ത്തു​ക്ക​ൾ കു​ത്ത​ക ഭീ​മ​ന്മാ​രു​ടെ ക​റ​വ​പ്പ​ശു​ക്ക​ളാ​ക്കി മാ​റ്റി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യും അ​തു​മൂ​ലം സാ​മ്പ​ത്തി​ക മേ​ഖ​ല മൂ​ക്കു​കു​ത്തി​യ അ​വ​സ്ഥ​യി​ലെ​ത്തു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം നൂ​റ്റി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​മൂ​ലം കോ​ടി​ക്ക​ണ​ക്കാ​യ ആ​ളു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് സ​മ​യ​മി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കോ​വി​ഡ് രൂ​ക്ഷ​മാ​യ കാ​ല​ത്തും സോ​ഷ്യ​ൽ ഫോ​റം വ​ള​ൻ​റി​യ​ർ​മാ​ർ ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം പ്ര​ശം​സി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണു​ക​യും വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്യു​ന്ന​തും നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന​തു​മ​ട​ക്കം നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ് ഫോ​റം വ​ള​ൻ​റി​യ​ർ​മാ​ർ ന​ട​ത്തി​യ​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ത്തി​ക്കാ​നും ര​ക്ത​ദാ​ന​മ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​നും വ​ള​ൻ​റി​യ​ർ​മാ​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മീ​ഡി​യ വ​ൺ ബ്രേ​വ് ഹാ​ർ​ട്ട് അ​വാ​ർ​ഡി​ന് സോ​ഷ്യ​ൽ ഫോ​റ​ത്തെ അ​ർ​ഹ​മാ​ക്കി​യ​തെ​ന്നും കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ (പ്ര​സി.), അ​ഷ്‌​റ​ഫ് പു​ത്തൂ​ർ ക​ർ​ണ്ണാ​ട​ക (ജ​ന. സെ​ക്ര.), ന​സ്റു​ൽ ഇ​സ്‌​ലാം ചൗ​ധ​രി ആ​സാം, മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ൻ ക​ർ​ണാ​ട​ക (വൈ. ​പ്ര​സി.), അ​ബ്​​ദു​ൽ ഗ​നി, ഇ.​എം. അ​ബ്​​ദു​ല്ല കേ​ര​ളം (സെ​ക്ര.), റം​ജു​ദ്ദീ​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ് ത​മി​ഴ്‌​നാ​ട് (എ​ക്സി. മെ​മ്പ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​സ്മാ​ഈ​ൽ പാ​ണാ​വ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhIndian Social ForumSaudi National CommitteeAshraf Morayur PresidentAshraf Puthur General Secretary
News Summary - Indian Social Forum Saudi National Committee elects new office bearers
Next Story