മനുവാദ പ്രയോഗവത്കരണം ആപൽക്കരം -ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം ഉലയ ബ്ലോക്ക് കമ്മിറ്റി പ്രവർത്തക കൺവെൻഷനിൽ പങ്കെടുത്തവർ
റിയാദ്: ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും അട്ടിമറിച്ച് മനുവാദ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണമാണ് ഇന്ത്യയിൽ നടപ്പിൽ വരുത്താൻ പോകുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ ചെറുതുരുത്തി പറഞ്ഞു. ഫോറം ഉലയ ബ്ലോക്ക് കമ്മിറ്റി സുലൈമാനിയയിലെ മലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടുവർഷത്തെ മോദി സർക്കാറിന്റെ ഭരണം വിലയിരുത്തുമ്പോൾ സമസ്ത മേഖലകളിലും പരാജയമാണ്. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ഭാഗമായി ന്യൂനപക്ഷങ്ങളെയും ദലിത് ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളെയും വംശീയമായി ഇല്ലാതാക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് അഗ്നിപഥ് എന്ന സംവിധാനം കൊണ്ടുവന്നത്. രാജ്യത്തിന്റെ ശത്രുക്കളായ സംഘ്പരിവാര ഭീകരതക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ ബ്ലോക്ക് പ്രസിഡൻറ് റസാഖ് മാക്കൂലും ഫാഷിസ്റ്റ് ഇന്ത്യയിൽ എസ്.ഡി.പിയുടെ പ്രസക്തി എന്ന വിഷയത്തിൽ എക്സിക്യൂട്ടിവ് അംഗം സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സോഷ്യൽ ഫോറത്തിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള സ്വീകരണം ചടങ്ങിൽ നടന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിലാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം, റസാഖ് വല്ലപ്പുഴ, അസീസ് ആലുവ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

