Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍...

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ജീ​സാ​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border

ജീ​സാ​ൻ: ഇ​ന്ത്യ​യു​ടെ 72ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ജീ​സാ​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് കൊ​യി​ലാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന നി​ല​വി​ല്‍വ​ന്ന് 71 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ രാ​ജ്യ​ത്തി​െൻറ ഭ​ര​ണ​ഘ​ട​ന അ​സ്ഥി​ര​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ഭ​ര​ണ​ഘ​ട സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ തെ​രു​വി​ല്‍ സ​മ​രം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​സീ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ​ലി എ​ട​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​യെ ലോ​ക​ത്തി​െൻറ മു​ന്നി​ൽ ത​ല ഉ​യ​ർ​ത്തി നി​ർ​ത്തു​ന്ന​ത് അ​തി​െൻറ സ്വാ​ത​ന്ത്ര്യ​ത്തി​ലും നീ​തി​യി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു ഭ​ര​ണ​ഘ​ട​ന​യാ​ണ്. അ​തി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ഓ​രോ പൗ​ര​നും ബാ​ധ്യ​ത​യു​ണ്ട്. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ടം നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ജ​ന​ത​ക്ക് അ​ന്നം ത​രു​ന്ന ക​ര്‍ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ബി​ല്ലു​ക​ള്‍ പാ​സാ​ക്കി കോ​ര്‍പ​റേ​റ്റു​ക​ളെ പ​ന​പോ​ലെ വ​ള​ര്‍ത്തു​ന്ന ക​ര്‍ഷ​ക​വി​രു​ദ്ധ ബി​ല്ല് പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍ഷ​ക​രെ ക്രൂ​ര​മാ​യി തെ​രു​വി​ല്‍ നേ​രി​ട്ട പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ സം​ഗ​മം പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജീ​ൻ പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് വേ​ങ്ങ​ര സം​സാ​രി​ച്ചു. റ​സാ​ഖ് വാ​ള​ക്കു​ളം സ്വാ​ഗ​ത​വും അ​സീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു. ഷ​ഫീ​ഖ് മൂ​ന്നി​യൂ​ർ, സി​യാ​ദ് ക​ണ്ണൂ​ർ, ഗ​ഫൂ​ർ മൂ​ന്നി​യൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story