ഇന്ത്യൻ സോഷ്യൽ ഫോറം തെരഞ്ഞെടുപ്പ് ജനസമ്പർക്കം
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ തെരഞ്ഞെടുപ്പ് ജനസമ്പർക്ക പരിപാടിയിൽ
മക്ക: ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ജനവിധി തേടുന്ന എസ്.ഡി.പി.ഐ സ്ഥാനാർഥികളുടെ പ്രചാരണാർഥം ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. സ്ഥാനാർഥികളെ നേരേത്ത പ്രഖ്യാപിച്ച എസ്.ഡി.പി.ഐക്കായി ഇന്ത്യൻ സോഷ്യൽ ഫോറം വിവിധ ബ്ലോക്ക് തലങ്ങളിൽ പ്രവാസലോകത്തും പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. സോഷ്യൽ ഫോറം മക്ക ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് നിജ ചിറയിൻകീഴ്, സെക്രട്ടറി ശരീഫ് കുഞ്ഞു, ഹംറ ബ്രാഞ്ച് പ്രസിഡൻറ് സിയാദ്, ഹവിയ ബ്രാഞ്ച് പ്രസിഡൻറ് അബ്ദുസ്സലാം, മീഡിയ ഇൻ ചാർജ് റാഫി കാനൂർ എന്നിവർ നേതൃത്വം നൽകി.

