ഇന്ത്യൻ സോഷ്യൽ ഫോറം ബനീ മാലിക് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsഫൈസൽ തമ്പാറ, റാസി കൊല്ലം, യൂനുസ് തുവ്വൂർ, ഷമീർ കണിയാപുരം, ഷമീർ കൊളത്തൂർ
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ബനീമാലിക് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പൊതുയോഗത്തിൽ റാസി കൊല്ലം റിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ രംഗത്തും പ്രവാസികളുടെ തൊഴിൽ രംഗത്തുമുള്ള പ്രശ്നങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സോഷ്യൽ ഫോറം വളൻറിയർമാരുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയസ്സൻ ബീരാൻകുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രവാസലോകത്ത് പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സഹജീവികൾക്കുവേണ്ടി പരമാവധി സേവനങ്ങൾ ചെയ്യാൻ സാധിച്ചത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഫൈസൽ തമ്പാറ (പ്രസി.), റാസി കൊല്ലം (സെക്ര.), യൂനുസ് തുവ്വൂർ (വൈ. പ്രസി.), ഷമീർ കണിയാപുരം, ഷമീർ കൊളത്തൂർ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
റാഫി ബീമാപ്പള്ളി, ഷാജി ഇടുക്കി, നജീബ് ബീമാപ്പള്ളി, മുനീർ പത്തമ്പാട് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

