Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യൊ​രു​ക്കി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

text_fields
bookmark_border
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യൊ​രു​ക്കി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മീ​ഡി​യ ഗെ​റ്റ് ടു​ഗ​ദ​റി​ൽ വി​വി​ധ മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത​പ്പോ​ൾ

റി​യാ​ദ്: റി​യാ​ദി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഒ​രു​ക്കി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം 'മീ​ഡി​യ ഗെ​റ്റ് ടു​ഗ​ത​ർ' സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്‌​മ​യി​ൽ റി​യാ​ദ് മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണ​ന്നും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ അ​തി​നു​ള്ള പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും സോ​ഷ്യ​ൽ ഫോ​റം പി.​ആ​ർ. ഇ​ൻ ചാ​ർ​ജ് ഹാ​രീ​സ് വാ​വാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സോ​ഷ്യ​ൽ ഫോ​റം നി​ര​ന്ത​ര​മാ​യി ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​സ​മൂ​ഹം അ​റി​യാ​തെ പോ​വു​ന്നു​വെ​ന്നും അ​തി​നാ​യി മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും റി​യാ​ദ് മീ​ഡി​യ ഫോ​റം ​പ്ര​സി​ഡ​ന്‍റ്​ സു​ലൈ​മാ​ൻ ഊ​ര​കം പ​റ​ഞ്ഞു.

മാ​ധ്യ​മ രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​രേ​ണ്ട​തു​ണ്ടെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​വും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ പ​റ​ഞ്ഞു. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടു പോ​യ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ സൗ​ദി​യു​ടെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും ഉ​ള്ള സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​രെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന വ​ഴി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന് സോ​ഷ്യ​ൽ ഫോ​റം സ്റ്റേ​റ്റ് ​പ്ര​സി​ഡ​ന്‍റ്​ സൈ​ത​ല​വി ചു​ള്ളി​യ​ൻ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ വി.​ജെ. ന​സ​റു​ദ്ദീ​ൻ, സു​ലൈ​മാ​ൻ ഊ​ര​കം, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ഷ​ഫീ​ഖ് കി​നാ​ലൂ​ർ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​ദി​ർ​ഷാ, മു​ജീ​ബ്, ഷി​ബു ഉ​സ്മാ​ൻ, നൗ​ഷാ​ദ് കോ​ർ​മ​ത്ത്, അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social forum
News Summary - Indian Social Forum
Next Story