Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ദീ​ന ടേ​ബി​ൾ ടോ​ക്

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ദീ​ന ടേ​ബി​ൾ ടോ​ക്
cancel
camera_alt

ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ദീ​ന​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടോ​ക്കി​ൽ നി​ന്ന്.

മ​ദീ​ന: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ദീ​ന ബ്ലോ​ക്ക് ക​മ്മി​റ്റി ടേ​ബി​ൾ ടോ​ക് സം​ഘ​ടി​പ്പി​ച്ചു. 'ഇ​ന്ത്യ ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ' എ​ന്ന പേ​രി​ൽ മ​ദീ​ന​യി​ലെ ഹോ​ട്ട​ൽ കി​സ്മ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടോ​ക്കി​ൽ മ​ദീ​ന​യി​ലെ സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ ഇ​ന്ന് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി ഫാ​ഷി​സ​മാ​ണെ​ന്നും അ​തി​നെ ത​ട​യി​ടേ​ണ്ട​ത് ആ​ത്മാ​ഭി​മാ​ന​മു​ള്ള ഓ​രോ ഇ​ന്ത്യ​ൻ പൗ​ര​ന്റെ​യും ബാ​ധ്യ​ത​യാ​ണെ​ന്നും എ​ങ്കി​ലെ രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന തു​ല്യ​നീ​തി രാ​ജ്യ​ത്ത് പു​ല​രു​ക​യു​ള്ളൂ​വെ​ന്നും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി സം​സാ​രി​ച്ച ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ദീ​ന ബ്ലോ​ക്ക് എ​ക്സി. അം​ഗ​വും മോ​ഡ​റേ​റ്റ​റു​മാ​യി​രു​ന്ന കെ.​പി. മു​ഹ​മ്മ​ദ്‌ വെ​ളി​മു​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും സ​ക​ല മേ​ഖ​ല​ക​ളി​ലും ക​ട​ന്നു ക​യ​റി​യ ഫാ​ഷി​സ​ത്തി​ന്റെ ഭ​വി​ഷ്യ​ത്തു​ക്ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ്‌ റി​പ്പ​ൺ (കെ.​എം.​സി.​സി), ആ​ഷി​ക് പൊ​ന്നാ​നി (ന​വോ​ദ​യ), അ​ഷ്‌​റ​ഫ്‌ ചൊ​ക്ലി (ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം), അ​ബ്ദു​ൽ ക​രീം കു​രി​ക്ക​ൾ (പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി), റ​ബീ​ഹ് (ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ), അ​ബ്ദു​ൽ ക​രീം മൗ​ല​വി (ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം), ഹു​സൈ​ൻ ചോ​ല​ക്കു​ഴി (മ​ദീ​ന മാ​പ്പി​ള ക​ല അ​ക്കാ​ദ​മി), മു​നീ​ർ (മി​ഫ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ദീ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് കു​ന്നും​പു​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു റ​ഷീ​ദ് വ​ര​വൂ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൻ​വ​ർ​ഷ വ​ളാ​ഞ്ചേ​രി, യാ​സ​ർ തി​രൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social forum
News Summary - Indian Social Forum
Next Story