Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ സ്​കൂളുകൾ ഉടൻ...

ഇന്ത്യൻ സ്​കൂളുകൾ ഉടൻ തുറക്കും -ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
ഇന്ത്യൻ സ്​കൂളുകൾ ഉടൻ തുറക്കും -ഇന്ത്യൻ അംബാസഡർ
cancel
camera_alt

അൽ ഖോബാറിൽ ഇന്ത്യൻ ബിസി​നസ്​ ഫോറം ഒരുക്കിയ സ്വീകരണ യോഗത്തിൽ എത്തിയ അംബാസഡർ ഡോ. ഔസാഫ്​ സഈദിനെ ഭാരവാഹികൾ സ്വീകരിക്കുന്നു

ദമ്മാം: ഓൺലൈൻ പഠന സംവിധാനത്തിൽ നിന്ന്​ മാറി സ്​കുളുകൾ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ പറഞ്ഞു. കിഴക്കൻ പ്രവിശയിലെ അൽ ഖോബാർ അൽ ഖൊസൈബി ഹോട്ടലിൽ ഇന്ത്യൻ ബിസി​നസ്​ ഫോറം ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ പ്രത്യേക അനുമതിയോടെ അധ്യാപകർ സൗദിയിലേക്ക്​ തിരികെ വന്നു തുടങ്ങിയെങ്കിലും നിലവിൽ അവധിക്ക്​ പോയി സ്വദേശങ്ങളിൽ കഴിയുന്ന വിദ്യാർഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വ​ത്തിലാണ്​. സ്​കുളുകൾ തുറക്കുന്നതിന്​ മുമ്പ്​ തന്നെ നാട്ടിലുള്ള വിദ്യാർഥികളെയും തിരികെയെത്തിക്കുന്നതിനുള്ള ചർച്ചകൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ വിദ്യാർഥികൾക്ക്​ നീറ്റ്​ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ രണ്ട്​ തവണ വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. അധികം താമസിയാതെ സെൻറർ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യ നടത്തുന്ന കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്​. കോവിഡ്​ മാനദണ്ഡങ്ങൾ പിഴവില്ലാതെ പാലിക്കാൻ ഓരോ ഇന്ത്യാക്കാരനും പ്രതിഞ്​ജാബദ്ധമായിരിക്കണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു. യോഗത്തിൽ ഇന്ത്യൻ ബിസി​നസ്​ ഫോറം പ്രസിഡൻറ്​ സയ്യിദ്​ നവീദ്​ ഖനി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക്​ വിവിധ വ്യക്തികളെ ആദരിച്ചു. ഇതിനിടെ, പുതിയ അധ്യായന വർഷം ആരംഭിക്കുന്നതി​െൻറ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന അധ്യാപകർക്കും സൗദി പ്രവേശനം നൽകി തുടങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരും നയതന്ത്ര പ്രതിനിധികളും മാത്രമായിരുന്നു ഇതുവരെ സൗദിയിലേക്ക് നേരിട്ട് വന്നുകൊണ്ടിരുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള പ്രത്യേക അഭ്യർഥന കത്തും സ്ഥാപനത്തി​െൻറ മുദ്രയോട്​ കൂടിയ തിരിച്ചറിയൽ കാർഡും ഉണ്ടെങ്കിൽ കേരളത്തിൽ നിന്നും ചാർട്ട് ചെയ്ത് വരുന്ന വിമാനങ്ങളിൽ സൗദിയിലേക്ക് വരാമെന്ന് അനുഭവസ്ഥർ പറയുന്നു.

ഇഖാമയിൽ രേഖപ്പെടുത്തിയ തസ്​തിക 'അധ്യാപകൻ' എന്നാണോ എന്ന് സൗദി വിമാനത്താവളങ്ങളിൽ പ്രത്യേകം പരിശോധിക്കുന്നതായും അനുഭവസ്ഥർ വ്യക്തമാക്കി. എന്നാൽ യൂനിവേഴ്‌സിറ്റി അധ്യാപകർക്ക് ഇഖാമയിൽ പഠന വിഷയം രേഖപ്പെടുത്തൽ നിർബന്ധമില്ലെന്നും ഇവർ പറയുന്നു. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും ഈ ആനുകൂല്യത്തിൽ സൗദിയിലേക്ക് വരാം. മറ്റു യാത്രക്കാരെ പോലെ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, യാത്രക്ക് 72 മണിക്കൂർ മുമ്പ് മുഖീം പോർട്ടലിൽ നടത്തേണ്ട അറൈവൽ രജിസ്‌ട്രേഷൻ തുടങ്ങിയ നടപടിക്രമങ്ങൾ അധ്യാപകരും പാലിക്കേണ്ടതാണ്. അതേ സമയം സ്​കുളുകളുടെ നേരിട്ടുള്ള സ്​പോൺസർഷിപ്പിലല്ലാത്ത അനവധി അധ്യാപകർ ഇപ്പോഴും നാട്ടിലാണ്​. അവരുടെ തിരിച്ചു വരവി​െൻറ സാധ്യതകൾ ഇപ്പോഴും വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolsIndian AmbassadorSaudi Arabia
News Summary - Indian schools to open soon says Indian Ambassador
Next Story