ഇന്ത്യൻ സ്കൂൾ അധ്യാപിക സ്മിതക്ക് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന അധ്യാപിക സ്മിതക്ക് റിയാദിലെ കേളി കുടുംബവേദിയുടെ ഉപഹാരം വേദി പ്രസിഡൻറ് പ്രിയ വിനോദ് കൈമാറുന്നു
റിയാദ്: 16 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക പി.വി. സ്മിതക്ക് കേളി കുടുംബവേദി യാത്രയയപ്പ് നൽകി.
സ്മിത കുടുംബവേദി ബത്ഹ യൂനിറ്റ് അംഗമാണ്. മലയാളം മിഷൻ റിയാദ് ചാപ്റ്റർ അധ്യാപികയായും പ്രവർത്തിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയാണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് ഉപഹാരം സ്മിതക്ക് കൈമാറി.
ചടങ്ങിൽ ബത്ഹ യൂനിറ്റ് ട്രഷറർ ഷൈനി അറയ്ക്കൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സന്ധ്യരാജ്, അനിൽ അറയ്ക്കൽ, വിനോദ്, കുടുംബവേദിയിലെ കുട്ടികളായ ഹേന പുഷ്പരാജ്, നേഹ പുഷ്പരാജ്, അനാമിക അറയ്ക്കൽ, അവന്തിക അറയ്ക്കൽ, ഗൗതം കൃഷ്ണ എന്നിവർ സംസാരിച്ചു. യാത്രയയപ്പിന് സ്മിത നന്ദി പറഞ്ഞു.

