ഇൻറർനാഷനൽ ഇന്ത്യന്‍ സ്‌കൂൾ അധ്യാപകർക്ക് ലെവി വരുന്നു
text_fieldsദമ്മാം: ആശ്രിത വിസയില്‍ സൗദിയിലെ ഇൻറർനാഷനൽ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകർക്ക് ‘ലെവി’ വരുന്നു. നിതാഖാത്ത് പദ്ധതിക്ക് ശേഷം ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് അനുവാദം നല്‍കി നടപ്പില്‍ വരുത്തിയ ‘അജീര്‍’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം 9500 റിയാല്‍ ഫീസ് ഏര്‍പ്പെടുത്തുന്നത്. ‘അജീര്‍’ പുതുക്കുന്നതിനായാണ് ഒരു വര്‍ഷത്തേക്ക് 9500 റിയാല്‍ ഫീസ് ഇൗടാക്കാനിരിക്കുന്നത്.
സൗദിയിലെ സ്വകാര്യ സ്‌കൂളുകളില്‍ ആശ്രിത വിസയിലെത്തി ജോലി ചെയ്യുന്നവർക്ക് ലെവിയേര്‍പ്പെടുത്തുമെന്ന് സൗദി ധനകാര്യമന്ത്രി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2018 ജൂലൈ മുതല്‍ ഒരു വര്‍ഷത്തിന് 1200 റിയാലാണ് ലെവി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സ്വദേശിവത്കരണം ബാധകമല്ലാത്ത ൈവറ്റ് കാറ്റഗറിയില്‍ പെട്ട ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരുന്നില്ല. പുതിയ ഉത്തരവ് വരുന്നതോടെ എംബസി സ്‌കൂളുകള്‍ക്ക് കൂടി ലെവി ബാധകമാകും. ഇത് മറ്റ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയുടെ ഏഴ് മടങ്ങോളം വരും.
നിതാഖാത്ത് പദ്ധതിക്ക് ശേഷം ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് അനുവാദം നല്‍കി നടപ്പില്‍ വരുത്തിയ അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം ലെവി നല്‍കേണ്ടത്. നിലവില്‍ കുടുംബ വിസയില്‍ കഴിയുന്നവര്‍ നല്‍കിവരുന്ന ആശ്രിത ലെവിക്ക് പുറമെയാണിത്.
ദമ്മാമിലെ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ജീവനക്കാരില്‍ 85 ശതമാനത്തോളം ജീവനക്കാരും ആശ്രിത വിസയില്‍ കഴിയുന്നവരാണ്. പുതിയ ഉത്തരവ് നടപ്പില്‍ വരുന്നതോടെ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും ബദല്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ഞായറാഴ്‌ച യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ കൈകൊണ്ട തീരുമാനങ്ങള്‍ മേല്‍ കമ്മിറ്റിയുടെയും എംബസിയുടെയും അനുമതിക്കായി സമര്‍പ്പിക്കുമെന്ന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ.സൈനുല്‍ ആബിദ് പറഞ്ഞു.
15000 ത്തിലധികം വിദ്യാർഥികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ജീവനക്കാരില്‍ പകുതിയിലധികവും മലയാളി അധ്യാപികമാരാണ്. നിലവില്‍ ആശ്രിത ലെവിയെ തുടര്‍ന്ന്‍ പ്രതിസന്ധിയിലായ പല കുടുംബങ്ങളും ഈ അധ്യയന വര്‍ഷവസാനത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇത് വരും വര്‍ഷം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവിനും ഇടയാക്കും. ഉന്നത തലങ്ങളിൽ നടക്കുന്ന ചർച്ചക്ക് ശേഷം വിഷയത്തിെൻറ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
