Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫീസ്​ കുടിശികയുടെ...

ഫീസ്​ കുടിശികയുടെ പേരിൽ ഇന്ത്യൻ സ്​കൂളുകളിൽ ക്ലാസ്​ നിഷേധിക്കരുത് -അംബാസഡർ

text_fields
bookmark_border
school
cancel

ദമ്മാം: ഫീസ്​ കുടിശികയുണ്ടെന്ന കാരണം പറഞ്ഞ് കുട്ടികൾക്ക്​​ രാജ്യത്തെ ഇന്ത്യൻ സ്​കൂളുകളിൽ ഇപ്പോൾ നടക്കുന്ന ഒാൺലൈൻ ക്ലാസുകൾ നിഷേധിക്കരുതെന്ന്​ സ്​ കൂളുകളുടെ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സൗദ്​ ആവശ് യപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്​ ഫീസ്​ കുടിശികയുള്ള കുട്ടികൾക്ക്​ വെർച്വൽ ക്ലാസ്സ്​ നിഷേധി ക്കരുതെന്ന്​ പ്രിൻസിപ്പൽമാർക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്ന്​ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗദിയിലെ ഒരു ഇന്ത്യൻ സ്​കുളും ലാഭം പ്രതീക്ഷിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കാൻ സ്​കുളിന്​ ചെലവുണ്ടെന്ന്​ രക്ഷിതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം ഇൻറനാഷനൽ ഇന്ത്യൻ സ്​കുളിൽ ഫീസ്​ കുടിശികയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ പ​​ങ്കെടുപ്പിക്കുന്നില്ലെന്ന വ്യാപകപരാതി ഉയർന്നിരുന്നു. കോവിഡ്​ 19 വ്യാപനം തടയുന്നതുമായി ബന്ധ​പ്പെട്ട്​ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാൽ സ്​കൂൾ ഫീസടക്കാൻ ബുദ്ധിമുട്ടുന്നവർക്ക്​ ഇളവ്​ നൽകണമെന്ന്​ രക്ഷാകർതൃസമിതി സ്​ക​ൂൾ ഭരണ സമിതിയോട്​ ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്​ച നടക്കുന്ന സ്​കുൾ പ്രിൻസിപ്പൽമാരുടേയും ഹയർബോർഡി​​െൻറയും യോഗത്തിൽ ഫീസിളവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമെന്നും അംബാസഡർ പറഞ്ഞു. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വിവിധ ഫീസിനങ്ങളിൽ ചിലതിൽ ഇളവ് ​ വരുത്തുന്നതിനെ കുറിച്ച്​ ആലോചിക്കും. 45,000ത്തോളം കുട്ടികളാണ്​ സൗദിയിലെ ഇന്ത്യൻ സ്​കൂളുകളിൽ പഠിക്കുന്നത്​. ഇതിൽ വളരെക്കുറഞ്ഞ ആളുകൾ മാത്രമാണ്​ ഫീസടക്കുന്നതിന്​ ബുദ്ധിമുട്ടുന്നത്​. ചിലർ സൗജന്യങ്ങളെ ചൂഷണം ചെയ്യാനും ശ്രമിക്കാറുണ്ട്​. അതുകൊണ്ട്​ തന്നെ ശരിയായ ചർച്ചകൾ ഇതിൽ ആവശ്യമാണന്നും അദ്ദേഹം കുട്ടിച്ചേർത്തു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaindian schoolgulf newsmalayalam news
News Summary - Indian school fee-Gulf news
Next Story