Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സ്കൂൾ അലുമ്നി മീറ്റ് അപ്പും ഫുട്ബാൾ മത്സരവും

text_fields
bookmark_border
ഇന്ത്യൻ സ്കൂൾ അലുമ്നി മീറ്റ് അപ്പും ഫുട്ബാൾ മത്സരവും
cancel
camera_alt

ദമ്മാം ഇന്‍റർനാഷനൽ സ്കൂൾ സ്റ്റുഡന്‍റ്സ് അലുമ്നി കോഴിക്കോട് സംഘടിപ്പിച്ച മീറ്റ് അപ്പും ഫുട്ബാൾ മത്സരവും ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്യുന്നു

അൽഖോബാർ: ദമ്മാം ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ സ്റ്റുഡൻറ്സ് അലുമ്നിയുടെ മീറ്റ് അപ്പും സോക്കർ മത്സരങ്ങളും കോഴിക്കോട്ട് നടന്നു. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ 250ലധികം പൂർവവിദ്യാർഥികൾ മീറ്റ് അപ്പിൽ പങ്കെടുത്തു. ദമ്മാം സ്കൂൾ മുൻ പ്രിൻസിപ്പൽ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് റസാഖ് തെക്കേപ്പുറം, അബ്ദുൽ ജബ്ബാർ വിളത്തൂർ എന്നിവർ സംസാരിച്ചു. മീറ്റ് അപ്പിന്‍റെ ഭാഗമായി നടന്ന ഫുട്ബാൾ മത്സരത്തിൽ അക്മൽ നയിച്ച ഹൗസ് അംബർ ഹൗസിനെ ഫൈനലിൽ കീഴ്പ്പെടുത്തി ജേതാക്കളായി. അസീം നവാസ് (ബെസ്റ്റ് പ്ലെയർ), നിഹാൻ (ടോപ് സ്കോറർ), ബായിസ് (ബെസ്റ്റ് ഡിഫൻഡർ), അഖീൽ റസാഖ് (ബെസ്റ്റ് മിഡ്ഫീൽഡർ), ക്രിസ്റ്റി (ഗോൾ കീപ്പർ), അജ്‌സൽ (ബെസ്റ്റ് അപ്‌കമിങ് പ്ലെയർ) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്ക് അർഹരായി. സഹീൽ ഷംസുദ്ദീൻ, സൽമാനുൽ ഫാരിസ്, അബ്ദുൽ ബാസിത് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സ്വാഗതസംഘം മീറ്റ് അപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian School Alumni Meet Up and Football Match
Next Story