Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പ്രൗഡ് ടു ബി ആന്‍...

‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യൻ’ ക്വിസ് മത്സരത്തില്‍ റിയാദ്​ മോഡേൺ സ്​കൂളിന്​ ഒന്നാം സ്ഥാനം

text_fields
bookmark_border
‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യൻ’ ക്വിസ് മത്സരത്തില്‍ റിയാദ്​ മോഡേൺ സ്​കൂളിന്​ ഒന്നാം സ്ഥാനം
cancel
camera_alt???????? ???????? ?????????????????? ?????????????????? ??????????????????????????

റി​യാ​ദ്​: സ്വ​കാ​ര്യ ചാ​ന​ല്‍ ദു​ബൈ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘പ്രൗ​ഡ് ടു ​ബി ആ​ന്‍ ഇ​ന്ത്യ​ന്‍’ ക്വി​സ് മ​ത ്സ​ര​ത്തി​ല്‍ റി​യാ​ദി​ലെ മോ​ഡേ​ണ്‍ സ്‌​കൂ​ൾ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. സ്​​കൂ​ളി​ലെ 10ാം ക്ലാ​സ്​ വി​ദ്യാ​ ർ​ഥി ജാ​സിം കെ. ​ജ​ലീ​ൽ, ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് അ​ക്മ​ല്‍ ആ​രി​ഫ്​ എ​ന്നി​വ​രു​ടെ ടീ​മാ​ണ്​ ജേ​താ​ക്ക​ളാ​യി ഡ​ൽ​ഹി​യി​ലെ റി​പ്പ​ബ്ലി​ക്​ ദി​ന പ​രേ​ഡി​ൽ ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി​യു​ടെ അ​തി​ഥി​ക​ളാ​യി പ​െ​ങ്ക​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 500 ടീ​മു​ക​ളി​ലാ​യി 1,000 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ചാ​മ്പ്യ​ന്മാ​രാ​യി അ​ഭി​മാ​ന​ക​ര​മാ​യ വ​ലി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന്​ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മ​െൻറ്​ പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നു​ള്ള ഒ​രു സ്‌​കൂ​ള്‍ ഈ ​ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തും ചാ​മ്പ്യ​ന്മാ​രാ​വു​ന്ന​തും ആ​ദ്യ​മാ​യാ​ണ്.


ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 18 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ത്തി​യ അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇൗ ​മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ൾ മി​ക​വു​റ്റ പ്ര​ക​ട​നം ന​ട​ത്തി. അ​വ​സാ​ന 10 പേ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​മാ​ണ് മു​ഹ​മ്മ​ദ്​ ജാ​സിം, മു​ഹ​മ്മ​ദ് അ​ക്മ​ൽ ടീ​മി​ന്​ ല​ഭി​ച്ച​ത്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ജാ​സിം ജ​ലീ​ല്‍ - ആ​യി​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വാ​യ​ന​യാ​ണ്​ ത​ന്നെ ഇൗ ​നേ​ട്ട​ത്തി​ലേ​ക്ക്​ വ​ഴി​ന​ട​ത്തി​യ​തെ​ന്ന്​ ജാ​സിം പ​റ​ഞ്ഞു. ​ക​ണ്ണൂ​ര്‍ ക​ണ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ ആ​രി​ഫി​​െൻറ​യും റ​ഹ്​​മ​ത്തി​​െൻറ​യും മ​ക​നാ​ണ് അ​ക്മ​ല്‍. സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ജാ​ബി​ര്‍, ജം​ഷീ​ര്‍ എ​ന്നി​വ​രാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി​യ​ത്. സ്‌​കൂ​ളി​നെ പ്ര​തി​നി​ധാ​നം​െ​ച​യ്​​ത്​ നി​ര​വ​ധി ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത ഇ​രു വി​ദ്യാ​ര്‍ഥി​ക​ളും ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യ കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്. വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ റ​ഷീ​ദ് ഭീ​മ​നാ​ട്, ശാ​ഫി മോ​ന്‍, അ​സീ​സ് പാ​ലൂ​ര്‍, ജാ​ബി​ര്‍ ത​യ്യി​ല്‍, ജാ​സിം, മു​ഹ​മ്മ​ദ് അ​ക്മ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsIndia News
News Summary - indian-saudi-gulf news
Next Story