പുണ്യഭൂമിയിൽ പിറന്നത് നാല് ഇന്ത്യൻ കൺമണികൾ
text_fieldsമക്ക: പുണ്യഭൂമിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജൻമം നൽകാനായതിെൻറ സന്തോഷത്തിൽ നാല് ഇന്ത്യന്‍ തീര്‍ഥാടക ദമ്പതികൾ. നാല് കൺമണികളാണ് ഇവിടെ പിറന്നത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ഹജ്ജിന് മുമ്പ് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിച്ചു. ഹജ്ജ് ദിനങ്ങളില്‍ മിനായിലാണ് മറ്റ് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്.
രാജസ്ഥാനില്‍ നിന്നുള്ള സുവൈദിബമതി ^മുബീന ബീഗം ദമ്പതികള്‍ക്ക് പിറന്ന മകൾക്ക് ആയിഷ എന്ന് പേരിട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതീക്കുല്ല^ മേഹ്സബി ദമ്പതികള്‍ക്ക് ജനിച്ച മകന് മുഹമ്മദ് മെഹ്സബിൻ എന്ന് പേരിട്ടു. ഇവർ രണ്ട് പേരും ഹജ്ജ് നിർവഹിച്ചാണ് മടങ്ങുന്നത്. ഇത്തവണ ഹജ്ജ് നിര്‍വഹിച്ച ഇന്ത്യയില്‍ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളാണിവർ.
ഹജ്ജ് കർമങ്ങൾക്കിടെ മിനായിൽ മെഹ്താബ് അലി ^അല്‍ഖമാ ഖന്നം ദമ്പതികൾക്ക് പിറന്ന മകന് മക്കയിൽ ജനിച്ചവൻ എന്ന അർഥത്തിൽ മുഹമ്മദ് മക്കി എന്ന് പേരിട്ടു. ഹരിയാനയില്‍ നിന്നുളള ഹസന്‍ മുബാറക്^ഹര്‍മിന ദമ്പതികൾ കുഞ്ഞിന് മുഹമ്മദ് മുബാറക്ക് എന്ന പേര് നല്‍കി. മക്കി ജനിച്ച മിനായിലെ അൽ ജസ്ർ ആശുപത്രിയിൽ അധികൃതർ തന്നെ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇത്തവണ ഹജ്ജ് സീസണിലെ ആദ്യപിറവിയായിരുന്നു മക്കിയുടേത്.ദൈവത്തിെൻറ അതിഥികളായി പുണ്യഭൂമിയിലെത്തിയ ഈ തീർഥാടകർ തിരിച്ചുപോകുന്നത് ഇരട്ടി സന്തോഷവുമായാണ്. ആശുപത്രി അധികൃതരും ഇന്ത്യന്‍ ഹജ്ജ് മിഷനും ഇവർക്ക് ഒരുപാട് സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
