ദമ്മാമിലും കേരളത്തിലും ഇന്ത്യ, സൗദി കോൺസുലേറ്റുകൾ തുടങ്ങണം -നവയുഗം
text_fieldsനവയുഗം അൽഹസ മേഖല സമ്മേളനം കേന്ദ്ര ജനറൽ സെക്രട്ടറി വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്യുന്നു
അൽ അഹ്സ: ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ഉഭയകക്ഷി സമ്മതപ്രകാരം ദമ്മാമിൽ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങാന്‍ ശ്രമം തുടങ്ങണമെന്ന് നവയുഗം അൽ അഹ്സ മേഖല സമ്മേളനം പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു. റിയാദിലും ജിദ്ദയിലും ഉള്ളതിനുപുറമെ സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യൻ എംബസിയുടെ ഒരു ഓഫിസ് ദമ്മാമിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളത്തിൽ യു.എ.ഇ എംബസി ഉള്ളത് പോലെ, സൗദി എംബസിയുടെ ഒരു ഓഫിസും ഉണ്ടാകേണ്ടതാണ്. ഈ രണ്ട് ആവശ്യങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമ്മേളനപ്രമേയം ആവശ്യപ്പെട്ടു.
അൽ അഹ്സ ശുഖൈഖ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. സുനിൽ വലിയാട്ടിൽ, വേലൂ രാജൻ, ബക്കർ എന്നിവർ അടങ്ങുന്ന പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഷജിൽ കുമാർ രക്തസാക്ഷി പ്രമേയവും ഉഷ ഉണ്ണി അനുസ്മരണ പ്രമേയവും ഷിബു താഹിർ സമ്മേളന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി ഉണ്ണി മാധവം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ, ബിജു വർക്കി, പ്രജീഷ് പട്ടാഴി, ശ്രീകുമാർ വേള്ളല്ലൂർ, ഹുസൈൻ നിലമേൽ, സാബു എന്നിവർ സംസാരിച്ചു. സുരേഷ് മടവൂർ, റഫീക്ക്, ബിനു എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു. 27 അംഗങ്ങളടങ്ങിയ പുതിയ അൽ അഹ്സ മേഖല കമ്മിറ്റിയെയും കേന്ദ്രസമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. മുരളി പലേരി സ്വാഗതവും ഉണ്ണി മാധവം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

