Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; അം​ബാ​സ​ഡ​ർ ഔ​ദ്യോ​ഗി​ക വി​രു​ന്നൊ​രു​ക്കി

text_fields
bookmark_border
ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം;  അം​ബാ​സ​ഡ​ർ ഔ​ദ്യോ​ഗി​ക വി​രു​ന്നൊ​രു​ക്കി
cancel
camera_alt

 ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഒ​രു​ക്കി​യ ഔ​ദ്യോ​ഗി​ക വി​രു​ന്നി​ൽ​നി​ന്ന്

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 77ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക വി​രു​ന്ന് ഡി​പ്ലോ​മാ​റ്റി​ക്​ ക്വാ​ർ​ട്ട​റി​ലെ ക​ൾ​ച​റ​ൽ പാ​ല​സി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. ജ​നു​വ​രി 31ന് ​വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ എ​ഴു​ന്നൂ​റി​ല​ധി​കം വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

റി​യാ​ദ് റീ​ജ്യ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫൈ​സ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ സു​ദൈ​രി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൈ​സ് മി​നി​സ്​​റ്റ​ർ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ അ​യ്യാ​ഫ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, സൗ​ദി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യ​വ​സാ​യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ, ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് സാ​ക്ഷ്യം​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു.

2025 ഏ​പ്രി​ലി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധ​വും ക​രു​ത്തും പ​ക​ർ​ന്നു എ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

ച​ട​ങ്ങി​നൊ​ടു​വി​ൽ വ​ന്ദേ​മാ​ത​ര​വും തെ​യ്യ​വും അ​ര​ങ്ങു​ണ​ർ​ത്തി​യ​ സാം​സ്കാ​രി​ക വി​രു​ന്നും അ​തി​ഥി​ക​ൾ ആ​സ്വ​ദി​ച്ചു. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ദേ​ശീ​യ ഗീ​ത​മാ​യ ‘വ​ന്ദേ​മാ​ത​ര’​ത്തി​െൻറ 150ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട നൃ​ത്ത​ശി​ൽ​പം അ​തി​ഥി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. കേ​ര​ള​ത്തി​െൻറ ത​ന​ത് ക​ലാ​രൂ​പ​മാ​യ തെ​യ്യം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത് വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കൈ​ത്ത​റി സാ​രി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​ന്ത്യ​ൻ വ​സ്ത്ര​നി​ർ​മാ​ണ ക​ല​യു​ടെ വൈ​വി​ധ്യം വെ​ളി​പ്പെ​ടു​ത്തി.

വി​രു​ന്നി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ കോ​ഫി ബൂ​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ൻ കോ​ഫി​യു​ടെ ത​ന​താ​യ രു​ചി​യും ഗ​ന്ധ​വും സൗ​ദി അ​തി​ഥി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി. ടൂ​റി​സം, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച വ്യ​ക്ത​മാ​ക്കു​ന്ന സ്റ്റാ​ളു​ക​ളും ച​ട​ങ്ങി​ൽ ഒ​രു​ക്കി​യി​രു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationindian Republic DayambassadorReception
News Summary - Indian Republic Day Celebration; Ambassador holds official reception
Next Story