അൽ മനാർ സ്കൂളിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം
text_fieldsയാംബു അൽ മനാർ സ്കൂളിൽ നടന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽനിന്ന്
യാംബു: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ആഘോഷിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ദേശഭക്തി പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ ദേശീയ പതാക ഉയർത്തി.
യാംബു അൽ മനാർ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽനിന്ന്
റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ വിവിധ ഭാഷകളിലായി നടന്ന പരിപാടികൾ മികച്ചുനിന്നു. ചരിത്രാധ്യാപകൻ ഇസ്ഹാഖ് മന്നയിൽ ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് സംസാരിച്ചു. കെവിൻ പ്ലാമൂട്ടിൽ (ഇംഗ്ലീഷ്), ഹംദാൻ മുഹമ്മദ് (ഹിന്ദി) എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ച വർണാഭമായ ഗ്രൂപ്പ് ഡാൻസ് ചടങ്ങിന് മാറ്റു കൂട്ടി.
അബ്ദുൽ റഖീബ്, മുഹമ്മദ് ഖാൻ, ശിവമകിഴൻ, മുഹമ്മദ് ആതിഫ്, നെസ്റ്റർ വിനോയ്, മുഹമ്മദ് ഹാസിഖ് അഹ്യാൻ, റൂവൻ റിലീഷ് രാജൻ, മുഹമ്മദ് അമാസ് റഹ്മാൻ, സാമിൻ അഹ്മദ്, ഡാൻ ജെയിംസ് ഡെൻസൻ, മുഹമ്മദ് റയാൻ എന്നിവർ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.
ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് ചടങ്ങിൽ സംബന്ധിച്ചു. ഷയാൻ ഖാൻ സ്വാഗതവും കനിഷ് വേലൻ നന്ദിയും പറഞ്ഞു. ആൽഫിൻ അജി അവതാരകനായിരുന്നു. അധ്യാപകൻ അംജദ് ഖാൻ ആഘോഷങ്ങൾക്ക് ഏകോപനം നിർവഹിച്ചു. ഗേൾസ് സെക്ഷനിൽ നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ് പതാകയുയർത്തി. സഫ ഫാത്തിമ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഹംന ആരിഫ്, അമൽ അൽത്താഫ്, അസ്വ ഫാത്തിമ, ആയിഷ നിഷാദ്, അയാന ജമീല എന്നിവരും സാൻഡ്രിൻ സിജോ, സാലിഹ തമീം, ജീവിക മഹേഷ് എന്നിവരുടെ ടീമുകളും അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. രഹ്ന പ്രവീൺ, മഹസ്തിയ സിംഗ എന്നിവർ അവതാരകരായ ചടങ്ങിൽ കോഓഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

