Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ...

ഇന്ത്യൻ റിപ്പബ്ലിക്കി​െൻറ 69ാം വാർഷികം ആഘോഷിച്ചു

text_fields
bookmark_border
ഇന്ത്യൻ റിപ്പബ്ലിക്കി​െൻറ 69ാം വാർഷികം ആഘോഷിച്ചു
cancel

റിയാദ്​​/ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക്കി​​​െൻറ 69ാം വാർഷികദിനം സൗദിയിലെ ഇന്ത്യൻ മിഷ​​​െൻറ ആഭിമുഖ്യത്തിൽ കൊണ്ടാടി. റിയാദ്​ ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ ഒമ്പതിന് അംബാസഡർ അഹമ്മദ്​ ജാവേദ്​ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക്​ തുടക്കമായി.​ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ് പതാക ഉയർത്തി. ആഘോഷപരിപാടിയിൽ അഭൂതപൂർവമായ ജനത്തിരക്കാണ്​ ഇത്തവണ അനുഭവപ്പെട്ടത്​.

തകാലമായിട്ടും ഡിപ്ലോമാറ്റിക്​ ക്വാർട്ടറിലെ എംബസിയിലേക്ക് അതിരാവിലെ മുതൽ വിവിധ തുറകളിൽ നിന്നുള്ള​ ഇന്ത്യാക്കാർ പ്രവഹിക്കുകയായിരുന്നു. 250 ഇരിപ്പിടങ്ങളുള്ള എംബസി ഒാഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയ 1,100 ഒാളം ആളുകളെ അംബാസഡർ അഭിസംബോധന ചെയ്​തു. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദി​​​െൻറ സന്ദേശം അദ്ദേഹം വായിച്ചു.

പ്രവാസി ഭാരതീയ ദിവസ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷവും ഇൗ വർഷവും റിയാദിലെ എംബസിയിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തിയവർ, ടൂറിസം ഫെസ്​റ്റിവൽ ഒാൺലൈൻ ക്വിസ്​ മത്സരത്തിൽ വിജയിച്ചവർ, എംബസി സംഘടിപ്പിച്ച ഇന്തോ സൗദി വാസ്​തു പൈതൃക ഫോ​േട്ടാ, ചിത്ര പ്രദർശനത്തിൽ പ​െങ്കടുത്ത ഫോ​േട്ടാഗ്രാഫർമാർ, ചിത്രകാരന്മാർ തുടങ്ങിയവർക്കും എംബസി വളണ്ടിയർമാർക്കും ചടങ്ങിൽ അംബാസഡർ പ്രശംസ പത്രം സമ്മാനിച്ചു. ജിദ്ദ കോൺസുലേറ്റിലെ ആഘോഷ പരിപാടിയിൽ 700ഒാളം ആളുകൾ പ​െങ്കടുത്തു.

കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ് രാഷ്​ട്രപതിയുടെ സന്ദേശം വായിച്ചു. അദ്ദേഹവും ഇൗ വർഷത്തെ പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ സൗദി വനിതയും സൗദി യോഗ ഫൗണ്ടേഷൻ സ്ഥാപകയുമായ നൗഫ് അൽമർവായും ചേർന്ന്​ കേക്ക്​ മുറിച്ചു. കോൺസൽ ജനറലി​​െൻറ പത്നി ഡോ. നസ്നീൻ റഹ്​മാൻ വനിതാ വിഭാഗത്തിൽ കേക്ക് മുറിച്ചു.

എംബസിയിലും കോൺസുലേറ്റിലും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദേശീയ ഗാനവും ദേശഭക്ത ഗാനങ്ങളും ആലപിച്ചു. എംബസിയിലെ ചടങ്ങിൽ ഡി.സി.എം ഡോ. സുഹൈൽ അജാസ്​ ഖാൻ, വെൽഫെയർ കോൺസൽ അനിൽ നൊട്യാൽ, പൊളിറ്റിക്കൽ ആൻഡ്​ കൾച്ചറൽ സെക്രട്ടറി ഹിഫ്​സുറഹ്​മാൻ തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കോൺസുലേറ്റിലെ ചടങ്ങിൽ ഡെപ്യൂട്ടി കോൺസുൽ ജനറൽ ഷാഹിദ് ആലം, പത്​നി ഡോ. ഷക്കീല ഷാഹിദ് ആലം എന്നിവർ സംബന്ധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsIndian Republic day celebration
News Summary - Indian Re
Next Story