ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു
text_fieldsമക്ക: ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര തിങ്കളാഴ്ച ആരംഭിച്ചു. ഗുവഹാത്തിയിലെ തീർഥാടകരാണ് തിങ്കളാഴ്ച രാവിലെ 3.30നു ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ നിന്ന് യാത്രയായത്. ന്യൂഡല്‍ഹി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ അടക്കം മൊത്തം 3,100 ഹാജിമാര്‍ ഇന്ന് മടങ്ങി. ഇന്ന് മുതല്‍ ശ്രീനഗര്‍, ഗയ വിമാനത്താവളങ്ങളിേലക്കും ഹാജിമാര്‍ മടക്ക യാത്ര ആരംഭിക്കും.
സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയവരുടെ മടക്കം ഞായറാഴ്ച തന്നെ ആരഭിച്ചിരുന്നു. ഹാജിമാരുടെ യാത്ര എളുപ്പമാക്കുന്നതിെൻറ ഭാഗമായി ലഗേജുകള്‍ 20 മണിക്കൂര്‍ നേരത്തെ വിമാനത്താവളങ്ങളിൽ എത്തിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.
ഹാജിമാര്‍ക്കുള്ള അഞ്ചു ലിറ്റര്‍ സംസം വെള്ളം ബോട്ടിലുകള്‍ നേരത്തെ തന്നെ മുഴുവന്‍ എം ബാർക്കേഷന്‍ പോയിൻറുകളിലും എത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ തീർഥാടകരുടെ മദീന യാത്ര അടുത്ത മാസം മൂന്നിനാണ് ആരംഭിക്കുക. മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ മടക്കം അടുത്ത മാസം 11 മുതൽ ആണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
