Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ പാസ്പോർട്ട്‌...

ഇന്ത്യൻ പാസ്പോർട്ട്‌ സേവനങ്ങൾക്ക്​ ഏപ്രിൽ ഒന്ന് മുതൽ പുതിയ അപേക്ഷ ഫോറം 

text_fields
bookmark_border
ഇന്ത്യൻ പാസ്പോർട്ട്‌ സേവനങ്ങൾക്ക്​ ഏപ്രിൽ ഒന്ന് മുതൽ പുതിയ അപേക്ഷ ഫോറം 
cancel

റിയാദ്​: പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ ഏപ്രിൽ ഒന്ന്​ മുതൽ പുതിയ അപേക്ഷ ഫോറം. പാസ്​പോർട്ട്​ പുതിയത്​ എടുക്കാനും പുതുക്കാനും വ്യക്​തി വിവരങ്ങൾ തിരുത്താനും പുതിയത്​ കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒ​റ്റ അപേക്ഷാ ​േഫാറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി. റിയാദിലെ ഇന്ത്യൻ എംബസിയണ്​ ഇൗ പരിഷ്​കാരം ഏർപ്പെടുത്തിയത്​. പാസ്​പോർ​ട്ട്​ പുതിയത്​ എടുക്കാനും നിലവിലുള്ളത്​ പുതുക്കാനും ഒരേ ഫോറം തന്നെയാണ്​ നിലവിലുമുള്ളത്​. 

എന്നാൽ പാസ്​പോർട്ടിലെ പേര്​ മാറ്റൽ, ഭാര്യ/ഭർത്താവി​​​െൻറ പേര്​ ചേർക്കൽ/ഒഴിവാക്കൽ​/തിരുത്തൽ, മാതാപിതാക്കളുടെ പേര്​ തിരുത്തൽ, ജനന തീയതി/ജനന സ്ഥലം തിരുത്തൽ, ഫോ​േട്ടാ​/ വിലാസം​/ഒപ്പ്​​ മാറ്റൽ, ഇ.സി.ആർ പദവി​ മാറ്റൽ എന്നീ സേവനങ്ങൾക്ക്​​ പ്രത്യേക ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു. പൊതുവായ അപേക്ഷയും ഇൗ അനുബന്ധ ഫോറങ്ങളും ചേർത്ത്​ വലിയ ഫയൽ തന്നെ ഹാജരാക്കേണ്ട സ്ഥിതിയാണ്​ നിലവിലുണ്ടായിരുന്നത്​. 

pp-form
പുതിയ അപേക്ഷാഫോറത്തിൽ ഏത്​ സേവനങ്ങൾക്ക്​ എന്ന് അടയാളപ്പെടുത്താനുള്ള ഭാഗം 
 


ഇതിനാണ്​​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നു മുതൽ പുതിയ ​ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. എന്നാൽ ഇൗയാഴ്​ച മുതൽ തന്നെ പുതിയ ഫോറത്തിലുള്ള അപേക്ഷയും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്​. പുതിയ ​അപേക്ഷ ഫോറം ഇന്ത്യൻ എംബസിയുടെ വെബ്​സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം. 

ലിങ്ക്​: www.indianembassy.org.sa/consular/passport/reissue-of-the-passport. അപേക്ഷ ഫോറത്തി​​​െൻറ തുടക്കത്തിൽ തന്നെ ഏതൊക്കെ സേവനങ്ങൾക്കാണ്​ ഇൗ ഫോറം ഉപയോഗിക്കുന്നത്​ എന്ന്​ അടയാളപ്പെടുത്താനുള്ള കള്ളികളുണ്ട്​. ഇതാണ്​ ഫോറത്തിലെ പ്രധാന മാറ്റം. ഏതൊക്കെ സേവനങ്ങൾ വേണമെന്ന്​ കള്ളികളിൽ ശരി അടയാളമിട്ട്​ രേഖപ്പെടുത്താം. എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമുള്ള (ഇ.സി.ആർ) വിഭാഗത്തിൽ പെടുന്നവർ വിദേശ രാജ്യത്ത്​ മൂന്നുവർഷത്തിൽ കൂടുതൽ താമസിച്ചാൽ എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമില്ലാത്ത (ഇ.സി.എൻ.ആർ) വിഭാഗത്തിലേക്ക്​ മാറും. ഇൗ പദവി മാറ്റം പാസ്​പോർട്ടിൽ രേഖപ്പെടുത്താനും ഇതേ അപേക്ഷാ ഫോറം തന്നെ ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsIndian Passport serviceNew Application Form
News Summary - Indian Passport service New Application Form -Gulf News
Next Story