ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹജ്ജ് വളൻറിയർ സ്നേഹാദരവ് സംഘടിപ്പിച്ചു
text_fieldsഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വളന്റിയർമാർക്കായി ഒരുക്കിയ സ്നേഹാദരവ് സംഗമം ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്യുന്നു
മക്ക: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റി, ഐ.ഒ.സി മക്ക ഹജ്ജ് സെൽ വളന്റിയർമാർക്കായി സ്നേഹാദരവ്സംഗമം സംഘടിപ്പിച്ചു. മക്ക ഹുസൈനിയയിലെ സഹ്വാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.ഒ.സി സീനിയർ ലീഡർ ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്തു.
മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷതവഹിച്ചു. സീനിയർ ലീഡർ ജാവേദ് മിയാൻദാദ് മുഖ്യപ്രഭാഷണം നടത്തി. 2025 ഹജ്ജ് സെൽ പ്രവർത്തന റിപ്പോർട്ട് ചീഫ് കോഓർഡിനേറ്റർ ഷംനാസ് മീരാൻ മൈലൂർ അവതരിപ്പിച്ചു. സൗദി പൗരപ്രമുഖരും ഹജ്ജ് സേവന മേഖലയിലെ പ്രശസ്തരുമായ അഹമദ് അലി അൽശേരി, അഹ്മദ് ആദം കാഫി, യാസീൻ അഹ്മദ്, ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരായ മുഹമ്മദ് അബ്ബാസ്, ഡോ. അബ്ദുൽ ബാരി, ഡോ. ഫാരിസ് ഉണ്ണിയൻ തുടങ്ങിയർ പരിപാടിയിൽ പങ്കെടുത്തു. ഐ.ഒ.സി മക്ക ഹജ്ജ് സെല്ലിന് കീഴിൽ സേവനമനുഷ്ഠിച്ച സന്നദ്ധ സേവകരായ കുടുംബങ്ങൾക്കും വ്യക്തികൾക്കുമുള്ള ഉപഹാരങ്ങളുടെയും സർട്ടിഫിക്കറ്റുകളുടേയും വിതരണം വിശിഷ്ടാതിഥികൾ നിർവഹിച്ചു. സേവന രംഗത്ത് മികച്ച രീതിയിൽ കർത്തവ്യം നിർവഹിച്ച ബെസ്റ്റ് വളന്റിയർമാർക്കുള്ള ഷബീർ ചേളന്നൂർ മെമ്മോറിയൽ അവാർഡിന് ശിഹാബ് കരിപ്പൊയിൽ കൊണ്ടോട്ടി, മുഹമ്മദ് ഹസ്സൻ അബ്ബ മംഗലാപുരം ഉള്ളാൾ, ഷീമാ നൗഫൽ കരുനാഗപ്പള്ളി, നസീറ ജലീൽ കുടക് മൈസൂർ എന്നിവർ അർഹരായി.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി മുൻ പ്രസിഡന്റ് പി.എം നജീബ് മെമ്മോറിയൽ ലീഡർഷിപ്പ് അവാർഡിന് ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് നിസാം മണ്ണിൽ കായംകുളം അർഹനായി. 2025 വർഷത്തെ ഹജ്ജ് സന്നദ്ധ സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകിയ രണ്ട് ഫാമിലികൾക്കുള്ള പ്രത്യേക പുരസ്ക്കാരങ്ങൾക്ക് യഥാക്രമം അൻവർ അലിക്കുഞ്ഞ്, ജസീന അൻവർ ഫാമിലിയും ഇക്ബാൽ ഗബ്ഗൽ, റുഖിയ്യ ഇഖ്ബാൽ ഫാമിലിയും അർഹരായി. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളുമായ മുഹമ്മദ് ഷാ സിനിമാപ്പറമ്പ് കൊല്ലം, റഫീഖ് വരന്തരപ്പിള്ളി, മുഹമ്മദ് അസ്ലം ഉത്തർപ്രദേശ്, സദ്ദാം ഹുസൈൻ ബീഹാർ, ഫരിയാജ് അൻസാരി ഡൽഹി തുടങ്ങിയവർ സംസാരിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിനെ വർണാഭമാക്കി. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതവും ട്രഷറർ ഇബ്രാഹിം കണ്ണങ്കാർ നന്ദിയും പറഞ്ഞു. മാസ്റ്റർ ഇമാദ് ഇഖ്ബാൽ ഖിറാഅത്ത് നടത്തി. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിമൻസ് വിങ് ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

