Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ന്യൂറോ ഡോക്ടർ അസീറിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ഖമീസ് മുശൈത്ത്: അബ്ഹക്കടുത്ത് അസീർ മെഡിക്കൽ കോളേജിലെ ബ്രയിൻ ആൻഡ് ന്യൂറോ ഡോക്ടർ ബിഹാർ പാറ്റ്ന സ്വദേശി അരുൺ കുമാർ പ്രസാദ് (66) കോവിഡ് ബാധിച്ച് മരിച്ചു. അസീർ മെഡിക്കൽ കോളേജിൽ 10 വർഷത്തോളമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് അവസാനമായി അവധിക്ക് പോയി തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ അസുഖ വിവരമറിഞ്ഞ് ഭാര്യ രേഖാപ്രസാദും മകൾ ഡോ. റോഷ്നിയും തിങ്കളാഴ്ച നാട്ടിൽ നിന്നും സൗദിയിലെത്തിയെങ്കിലും ഇവർ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിക്കുകയായിരുന്നു.
മറ്റൊരു മകൾ രശ്മിയും മകൻ അഖിലും നാട്ടിലാണ്. അനന്തര നടപടികൾക്ക് കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ അംഗങ്ങളായ ഹനീഫ് മഞ്ചേശ്വരവും ഡോ. ഖുർശിദ് ഖാൻ കാശ്മീരും രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

