ജോലിയും ശമ്പളവുമില്ല; 250 േലറെ ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsജുബൈൽ: മാസങ്ങളോളമായി ജോലിയും ശമ്പളവുമില്ലാതെ 250ലേറെ ഇന്ത്യൻ തൊഴിലാളികൾ ജുബൈലിലെ ലേബർക്യാമ്പിൽ ദുരിതത്തിൽ. വർഷങ്ങളായി ഇവിടെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർക്ക് എട്ടുമാസമായി ശമ്പളവും ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങൾ വേണ്ടെന്നുവെച്ച് നാട്ടിൽ പോകാൻ ഒരുക്കമാണ് ഒട്ടുമിക്കവരും.
എന്നാൽ, ഭൂരിപക്ഷത്തിെൻറയും ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായതിനാൽ ഫൈനൽ എക്സിറ്റ് കിട്ടാത്ത അവസ്ഥയിലാണ്. ഇന്ത്യക്കാരെല്ലാം റിയാദ് ഇന്ത്യൻ എംബസിയിൽ രേഖകൾ കൈമാറുകയും എംബസി സൗദി തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് കിട്ടാനുള്ള ശ്രമം നടത്തിവരുകയുമാണ്.കഴിഞ്ഞ ദിവസം ലേബർ ഓഫിസർമാരായ അലി അൽ ഫീഫീ, ഖുറൈശി എന്നിവരും സന്നദ്ധ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ക്യാമ്പ് സന്ദർശിച്ച് തൊഴിലാളികളിൽനിന്ന് പരാതി സ്വീകരിച്ചു.
തുടർനടപടികൾക്കായി റിയാദിലേക്കയക്കാമെന്നും അധികൃതർ തൊഴിലാളികൾക്ക് ഉറപ്പുനൽകി. ഇഖാമ അവധി തീർന്നവർക്ക് കമ്പനിയുടെ അനുവാദമില്ലാതെതന്നെ മറ്റു തൊഴിലവസരം തേടി വിസ മാറാമെന്നും തുടർന്നും കേസുമായി മുന്നോട്ടു പോയി, കിട്ടാനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ അത് തടസ്സമാവില്ലെന്നും ലേബർ ഓഫിസർമാർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
