Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കി​ങ്...

ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ    അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ    ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ മി​ത്രാ​സ്

ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ മി​ത്രാ​സ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വ​ർ​ണ​ശ​ബ​ള​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്ത​നി​മ ഒ​ട്ടും ചോ​രാ​തെ പ​രി​വാ​ര​ങ്ങ​ളോ​ടും നാ​ദ​സ്വ​ര താ​ള​ങ്ങ​ളോ​ടും​കൂ​ടി​യു​ള്ള മ​ഹാ​ബ​ലി​യു​ടെ രാ​ജ​കീ​യ എ​ഴു​ന്ന​ള്ളി​പ്പോ​ടു​കൂ​ടി ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. മി​ത്രാ​സ് കൂ​ട്ടാ​യ്മ​യി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​രു​ടെ നാ​ദ​സ്വ​ര നൃ​ത്ത വി​സ്മ​യ​ങ്ങ​ൾ​കൊ​ണ്ട് ക​ണ്ണി​നും മ​ന​സ്സി​നും കു​ളി​രേ​കി. ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ക​ഥ, ക​വി​ത​ര​ച​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം മു​ഖ്യാ​തി​ഥി​യാ​യ എ​ഴു​ത്തു​കാ​രി ര​ജി​യ വീ​രാ​ൻ​കു​ട്ടി ന​ട​ത്തി.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു. അ​ഞ്ഞൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷ പ​രി​പാ​ടി കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശാ​ദി അ​ൽ ക​യ്യാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ത്രാ​സ് പ്ര​സി​ഡ​ൻ​റ്​ സ​ബീ​ന റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി ഗ്രൂ​പ് പ്ര​തി​നി​ധി ബേ​ബി തോ​മ​സ്, കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി ന​ഴ്സ് മാ​നേ​ജ​ർ സ​ദ​ത്ത് അ​ബ്ദു​ല്ല, ഡെ​പ്യൂ​ട്ടി ഹെ​ഡ് ന​ഴ്സ് താ​രീ​ഖ് അ​ൽ സ​ഹ​റാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ സം​സാ​രി​ച്ചു. മി​ത്രാ​സ് സെ​ക്ര​ട്ട​റി നി​ധി​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഫ്സ​ൽ റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamhospital2023celebratedKing Abdulaziz University
News Summary - Indian kuttayma-King-Abdulaziz-University-Hospital-celebrated-onam
Next Story