Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വെ​സ്​​റ്റേ​ൺ മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വെ​സ്​​റ്റേ​ൺ മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​സ്​​ലാ​ഹി സെൻറ​റു​ക​ളു​ടെ​യും റീ​ജ​ന​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും പൊ​തു​വേ​ദി​യാ​യ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ പു​തി​യ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ലു​ള്ള വെ​സ്​​റ്റേ​ൺ മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ വെ​ച്ച് ന​ട​ന്നു. നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ഇ​സ്​​ലാ​ഹി പ്ര​സ്ഥാ​ന​ത്തി​െൻറ ആ​ദ്യ​കാ​ല പ​ണ്ഡി​ത​ന്മാ​ർ ഗ​ൾ​ഫ് സ​ന്ദ​ർ​ശി​ച്ച് കേ​ര​ള​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​സ്​​ലാ​ഹി ആ​ദ​ർ​ശം എ​ത്തി​ക്കു​വാ​ൻ പ്രാ​ർ​ഥി​ച്ച​വ​രാ​ണെ​ന്നും, അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ല​മാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​ത​യോ​ടെ മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ത​െൻറ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘ന​മ്മ​ൾ നേ​താ​ക്ക​ൾ; നാം ​ചെ​യ്യേ​ണ്ട​ത്’ എ​ന്ന പ്ര​ധാ​ന വി​ഷ​യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മു​ഹ​മ്മ​ദ് സ്വാ​ലി​ഹും, ‘പ്ര​വാ​സ​വും പ്ര​ബോ​ധ​ന സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ മ​റ്റൊ​രു സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ ശി​ഹാ​ബ് സ​ല​ഫി​യും വി​ശ​ദ​മാ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി ക​ൺ​വെ​ൻ​ഷ​െൻറ സ​മാ​പ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

അ​ബ്​​ദു​ൽ അ​സീ​സ് സു​ല്ല​മി, നി​യാ​സു​ദ്ധീ​ൻ, നി​യാ​സ്, അ​ബ്ബാ​സ് അ​ലി യാം​ബു, നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട്, അ​മീ​ൻ, മു​സ്ത​ഫ ദേ​വ​ർ​ഷോ​ല, ഷ​രീ​ഫ്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ, മൂ​ഹി​യു​ദ്ദീ​ൻ താ​പ്പി, ന​ജീ​ബ് കാ​രാ​ട്ട്, സു​ബൈ​ർ എ​ട​വ​ണ്ണ, സു​ബൈ​ർ ചെ​റു​കോ​ട്, ഷ​ഫീ​ഖ് കു​റ്റീ​രി ജി​ദ്ദ, സാ​ലി​ഹ് (ത്വാ​ഇ​ഫ്) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.​ജോ.​സെ​ക്ര​ട്ട​റി നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും നാ​ഷ​ന​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം നി​യാ​സു​ദ്ധീ​ൻ യാം​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - Indian Islamic Center Saudi National Committee Western Region Convention
Next Story