ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി നിലവിൽവന്നു
text_fieldsഅബ്ബാസ് ചെമ്പൻ (പ്രസി.), മുഹമ്മദ് കബീർ സലഫി (ജന. സെക്ര.), അബൂബക്കർ മേഴത്തൂർ (ട്രഷ.)
ജുബൈൽ: കേരളാ നദ്വത്തുൽ മുജാഹിദീെൻറ പ്രവാസി പോഷക ഘടകമായ ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റിയുടെ 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുബൈലിൽ വെച്ച് നടന്ന നടപടിക്രമങ്ങൾക്ക് കെ.എൻ.എം സംസ്ഥാന സമിതി അംഗീകാരം നൽകി. അബ്ബാസ് ചെമ്പൻ (ജിദ്ദ) പ്രസിഡൻറായും, മുഹമ്മദ് കബീർ സലഫി (ജുബൈൽ) ജനറൽ സെക്രട്ടറിയായും, അബൂബക്കർ മേഴത്തൂർ (യാമ്പൂ) ട്രഷററായും ചുമതലയേറ്റു.
മുജീബ് അലി തൊടികപ്പുലം (റിയാദ്), അജ്മൽ മദനി (അൽ ഖോബാർ) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സകരിയ മങ്കട (ദമ്മാം), നൂരിഷ വള്ളിക്കുന്ന് (ജിദ്ദ) എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അബ്ദുറസാഖ് സ്വലാഹി (റിയാദ്), ഗസാലി ബറാമി (ജുബൈൽ), അബ്ദുസ്സലാം ബുസ്താനി (റിയാദ്), മുഹമ്മദ് സ്വാലിഹ് (ത്വാഇഫ്), ശിഹാബ് സലഫി (ജിദ്ദ) എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. അബ്ദുറഷീദ് റാബിഗ്, അബ്ദുസ്സലാം വാദീ ദവാസിർ, ഹംസ ഒ. നെല്ലായ (ജീസാൻ), ജഹ്ഫർ ഖാൻ (റാസ് തനൂറ), ഡോ. മുഹമ്മദ് മനാഫ് (ഖത്വീഫ്), അബ്ദുന്നാസർ തിരൂർ (മക്ക), നിസാർ സ്വലാഹി (അൽ ഖർജ്), നിയാസുദ്ദീൻ (റോയൽ കമീഷൻ യാംബു), സനീർ സ്വലാഹി (ബുറൈദ), ഷാനവാസ് (മദീന), ഉബൈദ് പായിപ്ര (അൽ ഖോബാർ), എം. ഉസ്മാൻ (അഖ്റബിയ), അൻവർ പൊൻമള (അൽ അഹ്സ), അഷ്റഫ് നന്മണ്ട (ത്വാഇഫ്), മുസ്തഫ (നജ്റാൻ) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രവർത്തിക്കും. സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലുമുള്ള ഇസ്ലാഹി സെൻററുകളുടെ പ്രവർത്തനം വ്യവസ്ഥാപിതമായി ഏകോപിപ്പിക്കാനും പ്രവാസികൾക്കിടയിൽ ഇസ്ലാമിക പ്രബോധനവും ആനുകാലിക വിഷയങ്ങളിൽ ശരിയായ ബോധവൽക്കരണവും നൽകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പ്രഥമ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

