ഇന്ത്യൻ ഇസ്ലാഹി സെൻറർ ഖുർആൻ സംഗമം
text_fieldsജിദ്ദ: 'വിശ്വമാനവികതക്ക് വേദവെളിച്ചം' എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ മലപ്പുറം കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിെൻറ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ സംഘടിപ്പിച്ച ഖുർആൻ പഠിതാക്കളുടെ സംഗമം 'തൻസീൽ' ശ്രദ്ധേയമായി. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഖുർആൻ പഠന രംഗത്ത് ഇസ്ലാഹി സെൻറർ നടത്തുന്ന സേവനം ശ്ലാഘനീയമാണെന്നും സമൂഹത്തിൽ ഖുർആന്റെ ജീവിക്കുന്ന പതിപ്പുകളായിത്തീരാൻ പഠിതാക്കൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. പ്രതിസന്ധികളിലും പ്രയാസങ്ങളിലും പിടിച്ചുനിൽക്കാനുള്ള പിടിവള്ളിയാണ് ഖുർആൻ. എന്നും മനുഷ്യരുടെ സകലപ്രശ്നങ്ങൾക്കുമുള്ള പരിഹാരം നിർദേശിക്കുന്ന ഖുർആൻ മനുഷ്യസമൂഹത്തിെൻറ രക്ഷാകവചമാണെന്നും അദ്ദേഹം പറഞ്ഞു. വേദഗ്രന്ഥത്തിെൻറ ആശയം പഠിക്കുകയും പകർത്തുകയും അതിെൻറ പ്രയോക്താക്കളായി മാറുകയും ചെയ്യുന്നതോടൊപ്പം അതിെൻറ വെളിച്ചം മറ്റുള്ളവർക്ക് പകർന്നുനൽകുകയും വേണം. മനുഷ്യരുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളെയും സ്പർശിക്കുന്ന ഖുർആൻ മാനവികതയുടെ സന്ദേശം പ്രോജ്ജ്വലമായി പ്രകാശിപ്പിക്കുന്ന വേദഗ്രന്ഥമാണെന്നും അഹ്മദ് കുട്ടി മദനി പറഞ്ഞു.
ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ, ക്യു.എൽ.എസ് അധ്യാപകൻ ലിയാഖത്ത് അലി ഖാൻ എന്നിവർ സംസാരിച്ചു. അൽഹുദാ മദ് റസ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ജമാൽ ഇസ്മാഈൽ സ്വാഗതവും മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

