ഇന്ത്യൻ ഇസ്ലാഹി സെന്റർ വഖഫ് സംരക്ഷണ സെമിനാർ
text_fieldsസ്റ്റെപ് വഖഫ് സംരക്ഷണ സെമിനാറിൽ അർശദ് ബിൻ ഹംസ സംസാരിക്കുന്നു
ജുബൈൽ: ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ സാമൂഹിക ചിന്തകളെ പരിപോഷിപ്പിക്കാനുള്ള വേദിയായ സ്റ്റെപ് ‘വഖഫ് പ്രത്യേകതകളും സംരക്ഷണവും’ എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു. ജുബൈൽ ദഅവ സെന്റർ പ്രബോധകൻ ഇബ്രാഹിം അൽ ഹികമി, ജുബൈൽ ഇൻഡസ്ട്രിയൽ കോളജ് ഫാക്കൽറ്റി അർശദ് ബിൻ ഹംസ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ലോകമെമ്പാടും നൂറ്റാണ്ടുകളായി വിശ്വാസികൾ സ്രഷ്ടാവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് സമൂഹ നന്മക്കായി തങ്ങളുടെ സമ്പത്തിന്റെ വിഹിതം നീക്കി വെക്കുന്ന വഖഫ് സമ്പ്രദായം മാതൃകാപരമാണ്. പരിപാവനമായ വഖഫ് എന്ന സാങ്കേതിക പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
വഖഫിന്റെ കൃത്യമായ ചിത്രം അടിസ്ഥാന പ്രമാണങ്ങളിൽനിന്നും ഇസ്ലാമിക ചരിത്രത്തിൽനിന്നും സമകാലിക സമൂഹത്തിന് പകർന്നുനൽകേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. വഖഫ് സംരക്ഷണം കാര്യക്ഷമമാക്കാനെന്ന പേരിൽ പുതുതായി നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന വഖഫ് ഭേദഗതി നിയമത്തിലെ മിക്ക നിർദേശങ്ങളും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. ഇത്തരം കുത്സിത ശ്രമങ്ങൾ ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നുള്ള സന്ദേശം സെമിനാർ മുന്നോട്ടുവെച്ചു.
ജുബൈൽ ഇസ് ലാഹി യൂത്ത് പ്രതിനിധി മുഹമ്മദ് നിയാസ് ആമുഖ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ആലപ്പുഴ (കെ.എം.സി.സി.), റിയാസ് (ഒ.ഐ.സി.സി.), ഡോ. ജൗഷീദ് (തനിമ), ശിഹാബ് (തബ്ലീഗ്) എന്നിവർ സംസാരിച്ചു. സ്റ്റെപ്പ് കൺവീനർ ഷിയാസ് റഷീദ് മോഡറേറ്ററായിരുന്നു.
ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രബോധകൻ സുബുഹാൻ സ്വലാഹിയുടെ പ്രസംഗത്തോടെ പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

