ഇന്ത്യൻ ഇസ്ലാഹി സെന്റർ വാരാന്ത്യ ക്ലാസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഓരോ നിമിഷവും ദൈവത്തിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും സ്രഷ്ടാവിനോട് നന്ദികേട് കാണിക്കല്‍ വലിയ അപരാധമാണെന്നും മഅ്റൂഫ് സ്വലാഹി അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ വാരാന്ത്യ ക്ലാസ്സിൽ 'നന്ദിയുള്ളവരാവുക' എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ അനുഗ്രഹങ്ങളോടുള്ള ഏറ്റവും നല്ല സമീപനം അവയെ മഹത്വപ്പെടുത്തലാണ്. അനുഗ്രഹങ്ങളെ നിസ്സാരമാക്കി കാണുന്നത് നന്ദികേടാണ്. ദൈവത്തോട് നന്ദി കാണിക്കുന്നത് അവൻ നൽകിയ അനുഗ്രഹങ്ങളെ നിലനിർത്തുവാനും അതോടൊപ്പം കൂടുതൽ അനുഗ്രഹങ്ങൾ ലഭ്യമാക്കുവാനും ഉപകരിക്കുമെ ന്നും മഅ്റൂഫ് സ്വലാഹി പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതവും ഉപാധ്യക്ഷൻ നൂരിഷാ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

