മുഹമ്മദ് നബി മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം; ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി ദേശീയ കാമ്പയിന് തുടക്കമായി
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 9 മുതൽ ഡിസംബർ 9 വരെ നടത്തുന്ന രണ്ടുമാസക്കാലത്തെ സൗദി ദേശീയ കാമ്പയിന് തുടക്കമായി. ‘മുഹമ്മദ് നബി (സ) മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന പ്രമേയത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ചരിത്രവസ്തുതകളെ തമസ്കരിച്ച് പ്രവാചകനെയും പ്രവാചക അധ്യാപനങ്ങളെയും ആക്ഷേപിക്കുന്ന പുതിയകാല പ്രവണതകൾക്കെതിരെ ബോധവൽക്കരണം നടത്തുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.
സൗഹൃദവും സഹവർത്തിത്വവും പരസ്പര ബഹുമാനവും ശക്തിപ്പെടുത്തുന്ന പ്രവാചക സന്ദേശങ്ങൾ പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കാൻ ഈ പരിപാടിയിലൂടെ സാധിക്കുമെന്ന് ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷനൽ കമ്മിറ്റി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രണ്ടുമാസം നീണ്ടുനിൽക്കുന്ന ഈ കാമ്പയിന്റെ ഭാഗമായി ജിദ്ദ, ദമ്മാം, റിയാദ് മേഖലകളിൽ പൊതുസമ്മേളനങ്ങൾ, കുടുംബ സംഗമ ങ്ങൾ, ചർച്ചകൾ, പ്രൊഫഷണൽ മീറ്റുകൾ, എക്സിബിഷനുകൾ, വനിത സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ശുകൂർ സ്വലാഹി, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര,എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ജംഷീർ ഇരിവേറ്റി, ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി, മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

