വ്യക്തിവാദം കൗമാരത്തെ അധാർമികതയിലേക്ക് നയിക്കും -എം.ടി. മനാഫ് മാസ്റ്റർ
text_fieldsജിദ്ദ: മനുഷ്യന്റെ അത്യാർത്തിയും അതിരുകടക്കലുമാണ് ലോകത്തെ സകലവിധ പ്രശ്നങ്ങൾക്കും കാരണമെന്നും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും അന്യന്റെ അവകാശങ്ങൾ ഹനിക്കാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് സമാധാനം നിലനിൽക്കുകയുള്ളൂവെന്നും കെ.എൻ.എം. മർകസുദ്ദഅവ സെക്രട്ടറി എം.ടി. മനാഫ് മാസ്റ്റർ. ലോകത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങളില്ലെന്നും സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം വിശുദ്ധ വേദഗ്രന്ഥം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ പ്രതിവാര പ്രഭാഷണത്തിൽ 'മാനവിക പ്രതിസന്ധികൾ, ഇസ്ലാം നൽകുന്ന പരിഹാരം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗമാരക്കാരിൽ അധികരിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയോടെ ഇടപെടണമെന്നും മക്കൾക്ക് ആവശ്യമായ ധാർമിക പാഠങ്ങൾ പകർന്നു നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാമ്പസുകളെ അധാർമിക ചുറ്റുപാടിലേക്കു തള്ളിവിടുന്ന വിദ്യാർഥി പ്രസ്ഥാനങ്ങൾ അവരുടെ നിലപാടുകൾ തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷറഫുദ്ദീൻ മേപ്പാടി സ്വാഗതവും ജൈസൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.