Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ...

ഇന്ത്യൻ സ്വാതന്ത്ര്യദിനം; പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രബന്ധരചനാ മത്സരം

text_fields
bookmark_border
ഇന്ത്യൻ സ്വാതന്ത്ര്യദിനം; പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രബന്ധരചനാ മത്സരം
cancel

റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 80-ാമത് വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സൗദി അറേബ്യ തലത്തിൽ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്കും മുതിർന്ന പ്രവാസി മലയാളികൾക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് ‘ഭാവിയുടെ കരങ്ങൾ: പുതിയ ലോകം പണിയാൻ, പുതിയ ചിന്തകൾ’ എന്നതാണ് വിഷയം. പ്രവാസികളായ മലയാളികൾക്കായി ‘അവകാശസമരം: ജനാധിപത്യത്തിെൻറ ജീവവായു’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിനുള്ള രചനകൾ മലയാളത്തിലാണ് തയ്യാറാക്കേണ്ടത്.

1500 വാക്കുകളിൽ കവിയാത്തതും മുൻപ് എവിടെയും പ്രസിദ്ധീകരിക്കാത്തതുമായ രചനകളാണ് അയക്കേണ്ടത്. ആഗസ്റ്റ് 30-ന് മുൻപായി venuprabhas@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 0536208509, 0569365780 എന്നീ വാട്സാപ്പ് നമ്പറുകളിലോ രചനകൾ സമർപ്പിക്കേണ്ടതാണ്. റിയാദിലെ സാമൂഹിക, മാധ്യമ, സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന വിധിനിർണയ സമിതി തെരഞ്ഞെടുക്കുന്ന വിജയികൾക്ക് പി.എം.എഫ് സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷ ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികളായ യാസിർ അലി കൊടുങ്ങല്ലൂർ, ബിനോയ് മത്തായി, വേണുഗോപാൽ, കെ.ജെ. അബ്ദുൽ റഷീദ് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Essay Writing CompetitionPravasi Malayali FoundationIndian Independence Day
News Summary - Indian Independence Day; Pravasi Malayali Foundation Essay Writing Competition
Next Story