ഇന്ത്യൻ ഹജ്ജ് വെൽഫെയർ ഫോറം മദീന വളന്റിയർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ ഹജ്ജ് വെൽഫെയർ ഫോറം മദീന വളന്റിയർ ക്യാമ്പിന്റെ ഉദ്‌ഘാടനം അബ്ദുൽ ശുകൂർ അൽ ഖാസിമി നിർവഹിക്കുന്നു
മദീന: ഇന്ത്യൻ ഹജ്ജ് വെൽഫെയർ ഫോറം മദീന വളന്റിയർ ക്യാമ്പ് സംഘടിപ്പിച്ചു. മദീനയിലെ ഹവാലിയിലുള്ള ഇസ്തിറാഹ ആലിയയിൽ നടന്ന പരിപാടി ജംഇയ്യതുൽ ഉലമ പത്തനംതിട്ട ജില്ല പ്രസിഡന്റ് ഇമാം അബ്ദുൽ ശുകൂർ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.
അല്ലാഹുവിന്റെ അതിഥികളെ സഹായിക്കാൻ കിട്ടുന്ന അവസരം പ്രവാസികൾക്ക് ലഭിക്കുന്ന മഹാഭാഗ്യമാണെന്നും അതിന് മഹത്തായ പ്രതിഫലം ഉണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും രംഗത്തുവരാൻ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫോറം പ്രസിഡന്റ് അബ്ദുൽ കരീം മൗലവി അധ്യക്ഷത വഹിച്ചു.
'ഹജ്ജിന്റെ ആത്മാവ്' എന്ന വിഷയത്തെ ആസ്പദമാക്കി ഫോറം വൈസ് പ്രസിഡന്റ് അബ്ദുൽ കബീർ മാസ്റ്റർ സംസാരിച്ചു. വളന്റിയർമാർക്കുള്ള നിർദേശങ്ങൾ രക്ഷാധികാരി സമിതി അംഗം അഷ്‌റഫ് ചൊക്ലി വിശദീകരിച്ചു. കോഓഡിനേറ്റർ അൻവർഷ വളാഞ്ചേരി ഉദ്ബോധനം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് നിസാർ കരുനാഗപ്പള്ളി (നവോദയ), കെ.പി. മുഹമ്മദ് വെളിമുക്ക് (ഐ.എഫ് എഫ്), നിഷാദ് (ആർ.എസ്.സി), അബ്ദുറഷീദ് മുസ്‌ലിയാർ (ഐ.സി.എഫ്), അബ്ദുൽ അസീസ് കുന്നുംപുറം (ഐ.എസ്.എഫ്), ഹുസൈൻ ചോലക്കുഴി (മാപ്പിളകല അക്കാദമി), മൂസ മമ്പാട് (തനിമ സാംസ്‌കാരിക വേദി), ബഷീർ (ഒ.ഐ.സി.സി), ഹനീഫ (ഫ്രൻഡ്സ് മദീന), അബ്ദുൽ കരീം കുരിക്കൾ (പ്രവാസി സാംസ്‌കാരിക വേദി), ഹംസ (ടീം മദീന), അബ്ദുൽ ലത്തീഫ് (ഐ.എം.സി.സി), ഹിഫ്‌സു റഹ്മാൻ (മിഫ), ശംസുദ്ദീൻ (രക്ഷാധികാരി സമിതി അംഗം) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അജ്‌മൽ മൂഴിക്കൽ സ്വാഗതവും ട്രഷറർ അബ്ദുൽ സലാം കല്ലായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

