ഇന്ത്യൻ ഹജ്ജ് മിഷൻ ഒാപറേഷൻ വൻവിജയം -കോൺസൽ ജനറൽ
text_fieldsജിദ്ദ: ഇൗ വർഷത്തെ ഇന്ത്യൻ ഹജ്ജ് മിഷൻ ഒാപറേഷൻ വൻ വിജയമായിരുന്നു എന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. സൗദി ഗവൺമെൻറിെൻറ സഹായ സഹകരണങ്ങളോട് കൂടി എല്ലാ മേഖലയിലും മികവുറ്റ സേവനം ഹാജിമാർക്ക് ലഭ്യമാക്കാൻ സാധിച്ചു എന്ന് കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മക്കയിലെ താമസം, ഗതാഗതം, മിനായിലെ ഭക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പരമാവധി പരാതിക്കിടയില്ലാത്ത സേവനം നൽകി. വളണ്ടിയർമാരുടെ സേവനം എടുത്തു പറയേണ്ടതാണ്. മക്ക- മദീന ബസ് സർവീസ് മികച്ചതായിരുന്നു. അതേ സമയം മദീനയിലെ താമസവുമായി ബന്ധപ്പെട്ട ചില പരാതികളുണ്ടായതായി അദ്ദേഹം പറഞ്ഞു.
മുഴുവൻ ഹാജിമാർക്കും മർക്കസിയ മേഖലയിൽ താമസം ലഭ്യമാക്കാനായിരുന്നു ഇത്തവണത്തെ കരാർ. പക്ഷെ ഹാജിമാരുടെ എണ്ണക്കൂടുതൽ കാരണം മുഴുവൻ പേർക്കും ഹറമിനടുത്ത് താമസം ലഭ്യമാക്കാൻ ഹജ്ജ് സേവനകമ്പനികൾക്ക് സാധിച്ചില്ല. ഇൗ സാഹചര്യത്തിൽ മർക്കസിയയിൽ താമസം ലഭിക്കാത്ത ഹാജിമാർക്ക് 350 റിയാൽ വീതം തിരിച്ചു നൽകാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിലെ അസൗകര്യങ്ങളെ കുറിച്ച പരാതികളിൽ യഥാസമയം ഹജ്ജ് മിഷൻ ഇടപെട്ട് പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ട്.
അടുത്ത വർഷം മുതൽ മുഴുവൻ ഹാജിമാർക്കും മശാഇർ മെട്രോ ട്രെയിൻ സർവീസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. അറഫ^ മിന യാത്രക്കിടയിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ഇത്തവണ ചില മഖ്തബിനു കീഴിലെ ഹാജിമാർക്ക് അറഫയിൽ യഥാസമയം എത്താൻ കഴിയാത്തത് പ്രയാസമുണ്ടാക്കി. ബന്ധപ്പെട്ട മക്തബ് ഗതാഗത സൗകര്യം ഒരുക്കിയതിലെ വീഴ്ചയാണ് കാരണം.
ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷെൻറ ചരിത്രത്തിൽ ആദ്യമായാണ് അങ്ങനെയൊരു സംഭവം. ഇതാവർത്തിക്കാതിരിക്കാൻ ട്രെയിൻ സർവീസ് ആശ്രയിക്കുകയാണ് പരിഹാരം. 209 ഇന്ത്യന്‍ ഹാജിമാരാണ് ഇത്തവണ മരണപ്പെട്ടത്. ഇവരില്‍ 164 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45 പേര്‍ സ്വകാര്യ ഗ്രൂപുകള്‍ വഴിയും എത്തിയവരാണ്.
ഇന്ത്യന്‍ ഹാജിമാരില്‍ ആറ് പേര്‍ മക്കയിലും 16 പേര്‍ മദീനയിലും ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര ഒക്ടോബര്‍ അഞ്ചിന് പൂര്‍ത്തിയാവും. കേന്ദ്ര സര്‍ക്കാറിെൻറ പുതിയ ഹജ്ജ് നയം രൂപവത്കരിക്കുന്നതിനായി ഒക്ടോബര്‍ ഏഴിന് മുംബൈയില്‍ യോഗം ചേരുന്നുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗത്തില്‍ സമര്‍പിക്കും.
പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ വിപുലമായ സംവിധാനങ്ങൾ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ നടക്കുന്നതായി സി.ജി പറഞ്ഞു. എമർജൻസി പാസ്പോർട്ടുകൾ നൽകാൻ നജ്റാൻ, ജീസാൻ തുടങ്ങിയ ഉൾപട്ടണങ്ങളിൽ കോൺസുലേറ്റ് സംഘം ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇ.സി ലഭിച്ചവർക്ക് ശുമൈസിയിലേക്ക് ബസ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
