Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ജി​മാ​രു​ടെ...

ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ​സേ​വ​ന​ത്തി​ന് വി​പു​ല​ സം​വി​ധാ​ന​ങ്ങ​ൾ

text_fields
bookmark_border
ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ​സേ​വ​ന​ത്തി​ന് വി​പു​ല​ സം​വി​ധാ​ന​ങ്ങ​ൾ
cancel
camera_alt????????? ?????????????????? ??????????? ???????????
മ​ക്ക: ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ​സേ​വ​ന​ത്തി​ന്​ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ മ​ക്ക​ യി​ൽ ഒ​രു​ക്കി​യ​ത്​ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ. 350ഓ​ളം പേ​രാ​ണ് മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ മാ​ത്ര​മാ​യി ഇ ​ന്ത്യ​യി​ൽ​നി​ന്ന്​ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ എ​ത്തി​യ​ത്.
അ​സീ​സി​യ കാ​റ്റ​ഗ​റി​യി​ൽ മ​ഹ​ത്വ​ത്തി​ൽ ബ​ങ്ക ി​ൽ 40 ബെ​ഡു​ള്ള ഹോ​സ്പി​റ്റ​ലും ബി​ൻ ഹു​മൈ​ദി​ൽ 30 ബെ​ഡു​ള്ള ര​ണ്ട്​ ഹോ​സ്പി​റ്റ​ലും ഹ​റം പ​ര​സ​ര​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി അ​ജ്യാ​ദി​ൽ 10 ബെ​ഡു​ള്ള ആ​ശു​പ​ത്രി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
സ്കാ​നി​ങ്, എ​ക്സ്റേ, ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഹാ​ജി​മാ​ര്‍ക്ക് ല​ഭി​ക്കും. 16 ബ്രാ​ഞ്ചി​ലും ഒാ​രോ ഡി​സ്പെ​ൻ​സ​റി വീ​ത​മു​ണ്ട്. സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 16 ആം​ബു​ല​ൻ​സു​ക​ളും ഹാ​ജി​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഉ​ണ്ട്.
170 ഡോ​ക്ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 181 പേ​രും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ൽ 32 മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രും ഉ​ൾ​പ്പെ​ടും. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​രം​ഭി​ച്ച ഈ ‘​മ​സീ​ഹ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹാ​ജി​മാ​രു​ടെ മെ​ഡി​ക്ക​ൽ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി ഏ​ത് ഡോ​ക്ട​ർ​ക്കും രോ​ഗി​യു​ടെ രോ​ഗ​വി​വ​രം ഓ​ൺ​ലൈ​ൻ വ​ഴി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. അ​തി​വി​ദ​ഗ്​​ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഹാ​ജി​മാ​രെ മ​ക്ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഹോ​സ്പി​റ്റ​ലു​ക​ളി​ലേ​ക്ക് മാ​റ്റാ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നാ​യി പ്ര​ധാ​ന ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ഹാ​ജി​മാ​ർ​ക്കു​ള്ള ഏ​ത് അ​സു​ഖ​ത്തി​നും സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തു​കൂ​ടാ​തെ മി​നാ​യി​ലും അ​റ​ഫ​യി​ലും ഹ​ജ്ജ് മി​ഷ​നു കീ​ഴി​ൽ മെ​ഡി​ക്ക​ൽ സേ​വ​നം ന​ൽ​കാ​ൻ പ്ര​ത്യേ​ക ഹോ​സ്പി​റ്റ​ലും ത​യാ​റാ​ക്കും. സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളി​ൽ എ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. മ​ഹ്​​റം ഇ​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ്ര​ത്യേ​ക ഡി​സ്പെ​ൻ​സ​റി​യും ഡോ​ക്ട​ർ​മാ​രും ഉ​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewshajj news
News Summary - indian-hajees-hospital
Next Story