Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ഹാജിമാർ...

ഇന്ത്യൻ ഹാജിമാർ മടങ്ങുന്നു; ഇന്ന്​ 12 വിമാനങ്ങൾ 

text_fields
bookmark_border
ഇന്ത്യൻ ഹാജിമാർ മടങ്ങുന്നു; ഇന്ന്​ 12 വിമാനങ്ങൾ 
cancel
ജി​ദ്ദ: സ​ർ​ക്കാ​ർ ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന എ​ത്തി​യ ഇ​ന്ത്യ​ന്‍ ഹാ​ജി​മാ​രു​ടെ നാ​ട്ടി​ലേ​ക്കു​ള്ള  മ​ട​ക്ക​യാ​ത്ര ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും. ജി​ദ്ദ​യി​ല്‍നി​ന്ന്​ രാ​വി​ലെ 9.45ന്​    ​ഗോ​വ​യി​ലേ​ക്കാ​ണ് ആ​ദ്യ വി​മാ​നം. തു​ട​ർ​ന്ന്​ ല​ഖ്​​നോ, ഡ​ൽ​ഹി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ഉ​ണ്ട്. 12 വി​മാ​ന​ങ്ങ​ളി​ലാ​യി 3500  ഹാ​ജി​മാ​രാ​ണ്​ ബു​ധ​നാ​ഴ്​​ച​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. മ​ദീ​ന സ​ന്ദ​ര്‍ശ​ന​ത്തി​ന് ശേ​ഷം  ഇൗ ​മാ​സം 22 മു​ത​ല്‍ മ​ല​യാ​ളി ഹാ​ജി​മാ​രു​ടെ മ​ട​ക്ക യാ​ത്ര ആ​രം​ഭി​ക്കും.ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് അ​വ​സാ​ന ഹ​ജ്ജ് വി​മാ​നം.  ഹ​ജ്ജി​ന് മു​മ്പ്​ മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി​യ ഹാ​ജി​മാ​രാ​ണ് ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ബു​ധ​നാ​ഴ്​​ച മു​ത​ൽ യാ​ത്ര തി​രി​ക്കു​ന്ന​ത്. 

ജി​ദ്ദ വ​ഴി ഹ​ജ്ജി​നെ​ത്തി​യ തീ​ര്‍ഥാ​ട​ക​രു​ടെ  മ​ദീ​ന സ​ന്ദ​ര്‍ശ​നം ഈ ​മാ​സം പ​ത്തി​ന് ആ​രം​ഭി​ക്കും. എ​ട്ട് ദി​വ​സ​മാ​ണ് തീ​ര്‍ഥാ​ട​ക​ര്‍ മ​ദീ​ന​യി​ല്‍ താ​മ​സി​ക്കു​ക.19 മു​ത​ലാ​ണ്​ മ​ദീ​ന​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ട​ക്ക​യാ​ത്ര വി​മാ​നം. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തി​യ  ഹാ​ജി​മാ​ര്‍ 13 മു​ത​ല്‍ മ​ദീ​ന സ​ന്ദ​ര്‍ശ​നം ആ​രം​ഭി​ക്കും.  അ​തേ സ​മ​യം സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളി​ലെ തീ​ര്‍ഥാ​ട​ക​ര്‍ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങും. 1,69,940 പേ​രാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഇ​ത്ത​വ​ണ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​ത്.

 മ​ട​ക്ക​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍  പൂ​ര്‍ത്തി​യാ​യ​താ​യി ഹ​ജ്ജ് മി​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തീ​ര്‍ഥാ​ട​ക​രു​ടെ ബാ​ഗേ​ജു​ക​ള്‍ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ര്‍ 24  മ​ണി​ക്കൂ​ര്‍ മു​മ്പ്​ താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് സ്വീ​ക​രി​ക്കും. ഹാ​ജി​മാ​ർ​ക്കു​ള്ള സം​സം വെ​ള്ളം നേ​ര​ത്തെ അ​ത​ത്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ഗ്രൂ​പ്​ മു​ഖേ​ന 20,000ത്തി​ൽ അ​ധി​കം പേ​ർ ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ നി​ന്ന്​ ഹ​ജ്ജി​ന്​ എ​ത്തി​യി​ട്ടു​ണ്ട്.  ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക്​ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഹ​റ​മി​ലേ​ക്ക്​ വ​രാ​നു​ള്ള ​ അ​സീ​സി​യ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ ബു​ധ​നാ​ഴ്​​ച​ പു​ന​രാ​രം​ഭി​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshajj 2017malayalam newsindian haj pilgrims
News Summary - indian haj pilgrims-Gulf news
Next Story