Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ദ്വിദിന സന്ദർശനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
മന്ത്രിയെന്ന നിലയിൽ സൗദിയിലേക്കുള്ള ഡോ. എസ്. ജയ്ശങ്കറുടെ ആദ്യ സന്ദർശനമാണിത്
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ദ്വിദിന സന്ദർശനത്തിന് ഇന്ന് തുടക്കം
cancel
camera_alt

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ

റിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ച റിയാദിലെത്തും. മന്ത്രിയെന്ന നിലയിൽ സൗദി അറേബ്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. രാഷ്ട്രീയ സുരക്ഷ സാമൂഹിക സാംസ്കാരിക സഹകരണ സമിതിയുടെ (പി.എസ്.എസ്.സി) മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽസൗദിനൊപ്പം മന്ത്രി ഡോ. എസ്. ജയ്ശങ്കർ പങ്കെടുക്കും. ഇന്ത്യയും സൗദിയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തത്തിനുവേണ്ടി രൂപവത്കരിച്ചതാണ് പി.എസ്.എസ്.സി.

രണ്ട് മന്ത്രിമാരും ഉഭയകക്ഷി ബന്ധം സമഗ്രമായ അവലോകനത്തിന് വിധേയമാക്കുകയും സഹകരണ സമിതിയുടെ നാല് സംയുക്ത വർക്കിങ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള പ്രവർത്തന പുരോഗതി ചർച്ച ചെയ്യുകയും ചെയ്യും. രാഷ്ട്രീയവും നയതന്ത്രവും, നിയമവും സുരക്ഷയും, സാമൂഹികവും സാംസ്കാരികവും, പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത സമിതി എന്നീ വർക്കിങ് ഗ്രൂപ്പുകളുടെയും സെക്രട്ടറി തല ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ കഴിഞ്ഞ കുറച്ച് മാസമായി നടക്കുകയാണ്. ഐക്യരാഷ്ട്രസഭ, ജി 20, ജി.സി.സി എന്നിവയിലെ സഹകരണം ഉൾപ്പെടെ പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്യും.

സൗദിയിലെ ഉന്നതോദ്യോഗസ്ഥ പ്രമുഖർ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ-ഹജ്റഫ് എന്നിവരുമായും ഇന്ത്യൻ മന്ത്രി കൂടിക്കാഴ്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യും. കൂടാതെ ശനിയാഴ്ച വൈകീട്ട് 4.30 മുതൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്ന് ക്ഷണിക്കപ്പെട്ടവരുമായി സംവാദ പരിപാടിയിലും പ്രവാസികാര്യത്തിന്റെ ചുമതലകൂടി വഹിക്കുന്ന മന്ത്രി ഡോ. എസ്. ജയ്ശങ്കർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Foreign Minister's two-day visit begins today
Next Story