ആ​ശ്വാ​സ​മാ​യി ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ

08:47 AM
04/05/2020
സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​ത​ര​ണ​ത്തി​നാ​യി ഒരുക്കിയ ഭ​ക്ഷ​ണ​കി​റ്റു​ക​ൾ
ദ​മ്മാം: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​കി​റ്റു​ക​ൾ എ​ത്തി​ച്ചു. ദ​മ്മാ​മി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ഖ​ത്വീ​ഫ്, ​സൈ​ഹാ​ത്ത്, അ​ന​ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ കി​റ്റ്​ വി​ത​ര​ണം ചെ​യ്​​​ത​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ നൂ​റി​ൽ പ​രം പേ​ർ​ക്ക് എ​ത്തി​ച്ചു. 
കു​ടും​ബ​വു​മാ​യി ക​ഴി​യു​ന്ന​വ​ർ​ക്കും കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്നു​ണ്ട്. ര​ണ്ടാം ഘ​ട്ട വി​ത​ര​ണം ന​ട​ക്കു​ന്നു. പ്ര​സി​ഡ​ൻ​റ്​ അ​നീ​സ് ബാ​ബു കോ​ഡൂ​ർ, സെ​ക്ര​ട്ട​റി സി.​സി. മു​നീ​ർ മ​ഞ്ചേ​രി, ട്ര​ഷ​റ​ർ​മാ​രാ​യ കാ​ദ​ർ വീ​ര​മം​ഗ​ലം, അ​ഹ​മ്മ​ദ് കാ​ട​പ്പ​ടി, റി​ഷാ​ദ് ക​ണ്ണൂ​ർ നാ​സ​ർ എ​ട​വ​ണ്ണ, സ​ലാ​ഹു, ഗ​ഫൂ​ർ തി​രൂ​ർ, നി​ഷാ​ദ് തൃ​ശ്ശൂ​ർ, മോ​ഹ​ൻ പ​ത്ത​നാ​പു​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...
COMMENTS