Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ആയുർവേദം...

സൗദിയിൽ ആയുർവേദം പ്രചരിപ്പിക്കാൻ ഇന്ത്യൻ എംബസി

text_fields
bookmark_border
സൗദിയിൽ ആയുർവേദം പ്രചരിപ്പിക്കാൻ ഇന്ത്യൻ എംബസി
cancel
camera_alt

വിവിധ മേഖലകളിൽ നിന്ന് ആയുർവേദത്തി​െൻറ പ്രചാരണത്തിന് എത്തിയവർ അംബാസഡറോടൊപ്പം

റിയാദ്: ആയുർവേദത്തി​െൻറ പ്രസക്തിയും പ്രയോജനവും സൗദി അറേബ്യയെ പരിചയപ്പെടുത്തുക ലക്ഷ്യമിട്ട്​ റിയാദിൽ ഇന്ത്യൻ എംബസി ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ലോക ആയുർവേദ ദിനത്തിൽ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഓൺലൈൻ വഴി ഉദ്​ഘാടനം ചെയ്തു. ഇന്ത്യൻ പൈതൃകത്തി​െൻറ അഭിവാജ്യ ഘടകമായ ആയുർവേദം ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനമുള്ള ചികിത്സ രീതിയാണ് ആയുർവേദം. മനുഷ്യ ശരീരത്തിന് പ്രകൃതിദത്തമായ പ്രതിരോധം തീർക്കാൻ ആയുർവേദത്തിനാകുമെന്ന് പകർച്ചവ്യാധിയുടെ കാലത്ത് കൂടുതൽ തെളിയിക്കപ്പെ​െട്ടന്ന് അദ്ദേഹം കൂട്ടിച്ചർത്തു. സൗദി അറേബ്യയിൽ ആയുർവേദത്തെ പരിജയപ്പെടുത്താനുള്ള എംബസിയുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്​ അധ്യക്ഷത വഹിച്ചു. ആയുർവേദത്തിലൂന്നിയ ജീവിത ശൈലിയുടെ പ്രസക്തിയെ കുറിച്ച് ഇൻസ്​റ്റിറ്റ്യുട്ട് ആൻഡ് റിസേർച്ച്​ ഇൻ ആയുർവേദ (ഐ.എൻ.ഐ) പ്രതിനിധി പ്രഫ. അർപ്പൺ ഭട്ട് ഓൺലൈനിൽ സംസാരിച്ചു.

ആയുർവേദം ജീവിതത്തി​െൻറ ചിട്ട പഠിപ്പിക്കുന്ന ആരോഗ്യ ശാസ്ത്രം കൂടിയാണെന്ന്​ സൗദി യോഗാധ്യാപിക സാറ ബുഹൈരി പറഞ്ഞു. നേരത്തെ ഉറങ്ങുകയും അതിരാവിലെ ഉണരുകയുമാണ് ആയുർവേദം പ്രാഥമികമായി ആവശ്യപ്പെടുന്നത്​. എന്നാൽ പുതിയ തലമുറ ഇക്കാര്യത്തിൽ പിറകിലാണ്. വൈകി ഉറങ്ങുകയും വൈകി ഉണരുകയുമാണ് പുതിയ രീതി. അനോരോഗ്യകരമായ ഈ രീതി മാറിയേ പറ്റൂ. ജീവിത ശൈലിയിൽ ആയുർവേദ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയാൽ പകർച്ചവ്യാധികൾ മുതൽ ജീവിത ശൈലി രോഗങ്ങൾ വരെ തടുക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.

കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് ആയുർവേദം മരുന്നാകുന്നതി​െൻറ കൃത്യമായ വിവരണം നൽകി അന്തരാഷ്​ട്ര യോഗ ഫൗണ്ടേഷൻ ക്ലബ്ബ് ചെയർമാൻ ഡോ. മുരുകൻ എ. കണ്ണൻ സദസി​െൻറ ശ്രദ്ധ പിടിച്ചു. പ്രമേഹം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കൊച്ചിയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തി ചികിത്സ തേടിയതി​െൻറ നല്ല അനുഭവവും ആയുർവേദത്തിലേക്ക് ആളുകളെ ആകർഷിക്കും വിധം പ്രഫഷനലായും പ്രോയോജനപ്രദമായും ഒരുക്കിയ സംവിധാനങ്ങളെ കുറിച്ചും സൗദിയിലെ പ്രമുഖ നിക്ഷേപ കമ്പനിയായ കിങ്ഡം ഹോൾഡിങ്ങി​െൻറ ഓഡിറ്റ് കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ-സൗഹെൻ വിവരിച്ചു.

കൈപ്പേറിയ മരുന്നും മധുരമേറിയ ഫലവുമുള്ള അത്ഭുത ചികിത്സാരീതിയാണ് ആയുർവേദമെന്നും ആയുർവേദം നിർദേശിക്കുന്ന ശൈലിയിൽ ജീവിത രീതി മാറ്റിയാൽ ആരോഗ്യത്തോടെ മുന്നോട്ട് പോകാനുകുമെന്നും ധുർ ഹോസ്പിറ്റാലിറ്റി കമ്പനി പ്രതിനിധി മറാ മുഹമ്മദ്‌ പറഞ്ഞു. ത​െൻറ മുത്തശ്ശി ഇന്ത്യക്കാരി ആണെന്നും ആയുർവേദത്തി​െൻറ നാട്ടിലാണ് ത​െൻറ വേര് എന്നതിൽ അഭിമാനമുണ്ടെന്നും മറാ കൂട്ടിച്ചേർത്തു. ഹോളിസ്​റ്റിക് വെൽനെസ്സ് കൺസൽട്ടൻറ് ഡോ. മുനീറയും ആയുർവേദത്തി​െൻറ അനുഭവം പങ്കുവെച്ച് സംസാരിച്ചു. അതിഥികളായെത്തിയവരെ അംബാസഡർ ആദരിച്ചു. എംബസി സെക്കൻഡ്​ സെക്രട്ടറി അസീം അൻവർ സ്വാഗതവും യോഗാചര്യ സൗമ്യ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AyurvedaIndian EmbassySaudi Arabia
News Summary - Indian Embassy to promote Ayurveda in Saudi Arabia
Next Story