Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസി...

ഇന്ത്യൻ എംബസി പാസ്​പോർട്ട് സേവ​ കേ​ന്ദ്രങ്ങൾ ജൂൺ മൂന്ന്​ മുതൽ തുറക്കും 

text_fields
bookmark_border
passport-29520.jpg
cancel

റിയാദ്​: സൗദി അറേബ്യയിൽ ലോക്​ഡൗൺ ഇളവ്​ ചെയ്​തിരിക്കുന്നതിനാൽ ഇന്ത്യൻ എംബസിയുടെ കീഴിൽ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലുള്ള പാസ്​പോർട്ട്​ സേവാ കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. പുറംകരാർ ഏജൻസിയായ വി.എഫ്​.എസ്​ ​ഗ്ലോബലി​​െൻറ റിയാദ്​, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള ഒാഫിസുകളാണ്​ പ്രവർത്തനം പുന:രാരംഭിക്കുന്നത്​. ഇൗ കേ​ന്ദ്രങ്ങളിൽ ചിലത്​ ജൂൺ മൂന്ന്​ മുതലും ബാക്കിയുള്ളവ ഏഴിനുമാണ്​ തുറക്കുക. 

പാസ്​പോർട്ട്​ പുതുക്കുന്നതിനും പുതിയത്​ എടുക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുകയും നടപടി പൂർത്തിയായ പാസ്​പോർട്ടുകൾ ഇവിടെനിന്ന്​ വിതരണം  ചെയ്യുകയും ചെയ്യും. ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ എല്ലാ കേന്ദ്രങ്ങളിലെയും പ്രവർത്തന സമയം.  

റിയാദിലെ ഉമ്മുൽ ഹമാം കേന്ദ്രം ജൂൺ മൂന്ന്​ മുതൽ സ്ഥിരമായി തുറന്നുപ്രവർത്തിക്കും. ബത്​ഹയിലെ കേന്ദ്രം ജൂൺ മൂന്ന്​ മുതൽ 15 വരെ മാത്രമേ തൽക്കാലം പ്രവർത്തിക്കൂ. അ​ൽഖോബാറിലും ഇതേ കാലയളവിൽ മാത്രമാണ്​ പ്രവർത്തനം. എന്നാൽ ദമ്മാം, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിൽ ജൂൺ ഏഴ്​ മുതലാണ്​ തുറക്കുന്നതെങ്കിലും സ്ഥിരമായി പ്രവർത്തിക്കും. 

ഇതിനകം പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ, അടുത്ത ദിവസങ്ങളിൽ കാലാവധി അവസാനിക്കാനിരിക്കുന്നവർ, ഇഖാമ  പുതുക്കാനോ ഉടനെ യാത്രചെയ്യാനോ വേണ്ടി പാസ്പോർട്ട് പുതുക്കേണ്ടവർ എന്നിവരെ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്​. കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ മുൻകൂട്ടി  രജിസ്​റ്റർ ചെയ്ത് അപ്പോയ്​മ​െൻറ്​ എടുത്താണ്​ അപേക്ഷ നൽകാനെത്തേണ്ടത്​. ഇതിനായി info.inriyadh@vfshelpline.com എന്ന ഇമെയിലിലോ 920006139 എന്ന  ടോൾഫ്രീ നമ്പറിലോ ബന്ധപ്പെട്ട്​ അപ്പോയ്​മ​െൻറ്​ നേടണം. ഇങ്ങനെ ലഭിക്കുന്ന സമയം പാലിച്ചായിരിക്കണം അതത് കേന്ദ്രങ്ങളിൽ എത്തേണ്ടത്. 

മുൻകൂട്ടി അപ്പോയ്​മ​െൻറ്​  എടുക്കാത്തവർക്ക് കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. അപേക്ഷകൻ മാത്രമേ ഹാജരാവാൻ പാടുള്ളൂ. കൂടെ ആരെയും കൊണ്ടുവരാൻ പാടില്ല. അപേക്ഷകൻ മാസ്ക്  ധരിച്ചിരിക്കണം. കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധനയ്​ക്ക്​ വിധേയമാവണം. അതിനാൽ ശാരീരിക അസുഖങ്ങൾ ഉള്ളവർ സന്ദർശനം ഒഴിവാക്കണം. ശാരീരിക അകലം പാലിക്കുന്നതടക്കം കോവിഡ് പ്രതിരോധത്തി​​െൻറ ഭാഗമായി സൗദി ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കാൻ അപേക്ഷകർ  ബാധ്യസ്ഥരായിരിക്കുമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് സൗദി അധികൃതരിൽ നിന്നും കനത്ത പിഴ ചുമത്തപ്പെട്ടേക്കാമെന്നും എംബസി അറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportgulf news
News Summary - indian embassy passport centres to be open from june third
Next Story